ഓക്ക്പാർക്ക് സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ ആണ്ടുനോറും നടത്തിവരാറുള്ള വി. ഗീവറീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ മേയ് 16, 17 (ശനി, ഞായർ) തീയതികളിൽ കൊണ്ടാടുന്നതാണ്.
ഈ വർഷത്തെ പെരുന്നാൾ ചടങ്ങുകൾക്ക് റവ. ഫാ. ഡോ. വർഗീസ് സി.പി. (പള്ളിക്കര, കേരള) നേതൃത്വം നൽകുന്നതാണ്.
മെയ് 10 ഞായറാഴ്ച പെരുന്നാൾ ചടങ്ങുകൾക്ക് തുടക്കമായി കൊടി ഉയർത്തുന്നതാണ്. മെയ് 16 ശനിയാഴ്ച വൈകുന്നേരം 6ന് സന്ധ്യാപ്രാർത്ഥനയും തുടർന്ന് സുവിശേഷ പ്രസംഗം, പ്രദക്ഷിണം, ഡിന്നർ എന്നിവയും മെയ് 17 ഞായറാഴ്ച രാവിലെ 9.30ന് വി. കുർബ്ബാന, മധ്യസ്ഥ പ്രാർത്ഥന, പ്രദക്ഷിണം, ആശിർവാദം, സ്‌നേഹവിരുന്ന്, കൊടിയിറക്കം എന്നിവയോടു കൂടി പെരുന്നാൾ ചടങ്ങുകൾ സമാപിക്കും.
വിശ്വാസികളായ ഏവരും നേർച്ച കാഴ്ചകളോടു കൂടി വന്ന് വി. ഗീവറുഗീസ് സഹദായുടെ മധ്യസ്ഥതയിൽ അനുഗ്രഹം പ്രാപിക്കണമെന്ന് വികാരി റവ. ഫാ. ലിജു പോൾ, സഹവികാരി വന്ദ്യ കരിത്തലയ്ക്കൽ മാത്യു കോർഎപ്പിസ്‌കോപ്പ എന്നിവർ അറിയിക്കുന്നു.
ഷെവലിയാർ ജെയ്‌മോൻ സ്‌കറിയ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
