വാഷിംഗ്ടണ്‍: ജനങ്ങളോട് പ്ലാസ്റ്റിക്കിലേക്ക് മടങ്ങാന്‍ ആഹ്വാനം ചെയ്ത് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മുന്‍ പ്രസിഡന്റ് ജോ ബൈഡനാണ് പരിസ്ഥിതി സൗഹാര്‍ദമായ കടലാസ് സ്ട്രോ പ്രോത്സാഹിപ്പിക്കുന്ന നയം കൊണ്ടുവന്നത്. ഈ നയം തിരുത്തുമെന്നും പ്ലാസ്റ്റിക് സ്ട്രോകള്‍ തിരിച്ചുകൊണ്ടുവരുമെന്നും ട്രംപ് വ്യക്തമാക്കി. എക്സിലെ പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കടലാസ് സ്ട്രോകള്‍ ഉപയോഗിക്കാനുള്ള ബൈഡന്റെ നിര്‍ബന്ധം അവസാനിപ്പിക്കുമെന്നും അതിനുവേണ്ടി കൊണ്ടുവന്ന നയം തിരുത്തുന്ന എക്സിക്യുട്ടീവ് ഉത്തരവില്‍ അടുത്തയാഴ്ച ഒപ്പുവെക്കുമെന്നും ട്രംപ് പറഞ്ഞു. 'കടലാസ് സ്ട്രോകള്‍ ഉപയോഗശൂന്യമാണ്, പ്ലാസ്റ്റിക്കിലേക്ക് മടങ്ങാം' എന്നാണ് ട്രംപ് എക്സില്‍ കുറിച്ചത്. ഇതിനെ പിന്തുണച്ച് എക്സില്‍, 'ഏറ്റവും മഹാനായ പ്രസിഡന്റ്' എന്ന് കുറിച്ചുകൊണ്ടാണ് മസ്‌ക് ട്രംപിന്റെ ട്വീറ്റ് ഷെയര്‍ ചെയ്തത്.
അതേസമയം ട്രംപിന്റെ ഈ തീരുമാനത്തിനും മസ്‌കിന്റെ പിന്തുണയ്ക്കും എതിരെ സാമൂഹികമാധ്യമങ്ങളില്‍ പ്രതിഷേധം കനക്കുകയാണ്. ലോകത്തിന്റെ നിലനില്‍പിനെ ദോഷകരമായി ബാധിക്കുന്ന പ്ലാസ്റ്റിക് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ലെന്നാണ് നെറ്റിസണ്‍സിന്റെ പ്രധാന ആക്ഷേപം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്