വാഷിംഗ്‌ടൺ: കമലാ ഹാരിസിൻ്റെ ജനനസർട്ടിഫിക്കറ്റിനെ ചൊല്ലി വിവാദം.നാഷണൽ അസോസിയേഷൻ ഫോർ ബ്ലാക്ക് ജേർണലിസ്റ്റ്‌സ് (NABJ) കൺവെൻഷനിൽ ഡൊണാൾഡ് ട്രംപ് കമല ഹാരിസിൻ്റെ വംശീയതയെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് വിവാദത്തിന് തിരി കൊളുത്തിയത്.
തീവ്ര വലതുപക്ഷ കമൻ്റേറ്റർ ലോറ ലൂമർ ഹാരിസിൻ്റെ ജനന സർട്ടിഫിക്കറ്റിൻ്റെ ഒരു പകർപ്പ് പങ്കിട്ടിരുന്നു. അതിൽ കമലയുടെ വംശം 'കൊക്കേഷ്യൻ' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ലൂമർ പങ്കിട്ട സർട്ടിഫിക്കറ്റിൻ്റെ ആധികാരികത വാർത്ത പങ്കുവച്ച ടൈംസ് നൗവിന് പരിശോധിക്കാനായില്ല.
അമേരിക്കൻ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ തന്നെ ഒരുപാട് പ്രത്യേകതയുള്ള സ്ഥാനാർഥിയാണ് കമല, കറുത്ത വർഗക്കാരിയായ വനിത സ്ഥാനാർഥിയെന്നാണ് അതിൽ ഏറ്റവും സവിശേതയുള്ളത്.
സാമൂഹിക-സാംസ്കാരിക മേഖലയിൽ അപ്പോൾ എപ്പോഴും സജീവമായ ഇടപെടൽ നടത്തുന്ന വനിതയാണ്. അതുകൊണ്ട് തന്നെ അവർക്ക് മുൻതൂക്കം കൂടുതൽ ആണ്. പല സ്ത്രീകളുടെ സംഘടനകളിലും കമല അംഗമാണ്. അതുകൊണ്ട് തന്നെ ആ വിഭാഗത്തിൽ നിന്നുള്ള വോട്ടുകൾ അവരുടെ കെെയ്യിൽ സുരക്ഷിതമായി ഉണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്