വാഷിംഗ്ടൺ ഡി.സി: അമേരിക്കയ്ക്കുള്ളിൽ പതിയിരിക്കുന്ന ഇറാന്റെ രഹസ്യ ഏജന്റുകളെ സജീവമാക്കാൻ ലക്ഷ്യമിട്ടുള്ള ഒരു പ്രത്യേക സന്ദേശം അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം തടഞ്ഞു. ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഈ നീക്കം.
ഇന്റർനെറ്റോ സെല്ലുലാർ നെറ്റ്‌വർക്കുകളോ ഉപയോഗിക്കാതെ, പ്രത്യേക എൻക്രിപ്ഷൻ കീകൾ വഴി മാത്രം മനസ്സിലാക്കാവുന്ന തരത്തിലുള്ള സന്ദേശമാണ് അയച്ചിരിക്കുന്നത്. ഇത് അമേരിക്കയിലുള്ള ഇറാന്റെ സ്ലീപ്പർ സെല്ലുകൾക്ക് നിർദ്ദേശങ്ങൾ നൽകാനോ അവരെ ആക്രമണങ്ങൾക്കായി സജ്ജരാക്കാനോ ഉദ്ദേശിച്ചുള്ളതാണെന്ന് കരുതപ്പെടുന്നു.
ഫെബ്രുവരി 28ന് നടന്ന യുഎസ്ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഖമേനി കൊല്ലപ്പെട്ടതിനെത്തുടർന്ന് പല രാജ്യങ്ങളിലേക്കും ഇത്തരം സന്ദേശങ്ങൾ അയച്ചതായി റിപ്പോർട്ടുണ്ട്.
മാർച്ച് 1ന് ബാറിൽ നടന്ന വെടിവെപ്പും മാർച്ച് 7ന് ന്യൂയോർക്കിൽ നടന്ന സ്‌ഫോടനശ്രമവും പശ്ചിമേഷ്യൻ യുദ്ധവുമായി ബന്ധപ്പെട്ടതാണെന്ന് സംശയിക്കുന്നു. ഇതുവരെ ഒരു പ്രത്യേക സ്ഥലത്ത് ആക്രമണം നടക്കുമെന്ന് കൃത്യമായ വിവരം ലഭിച്ചിട്ടില്ലെങ്കിലും സുരക്ഷാ ഏജൻസികൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇറാനെതിരെയുള്ള സൈനിക നീക്കം തുടരുന്ന സാഹചര്യത്തിൽ അമേരിക്കൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇറാനിലെ വൈദ്യുതി നിലയങ്ങളും പാലങ്ങളും തകർക്കും; കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്
അമേരിക്കൻ പൈലറ്റിനെ രക്ഷിക്കാനുള്ള നീക്കം; യുഎസ് വിമാനങ്ങൾ തകർത്തതായി ഇറാൻ, മിഡിൽ ഈസ്റ്റിൽ
ഓറിയോൺ പേടകത്തിൽ അജ്ഞാത ഗന്ധം: നാസ വിശദമായ പരിശോധന നടത്തുന്നു, സഞ്ചാരികൾ സുരക്ഷിതർ
രണ്ടാമത്തെ പൈലറ്റും സുരക്ഷിതൻ; എഫ്-15ഇ പൈലറ്റിനെ രക്ഷപ്പെടുത്തിയെന്ന് യുഎസ് സൈന്യം