തോക്കും ലഹരിയും: ഹണ്ടര്‍ ബൈഡനെതിരായ കേസില്‍ സാക്ഷ്യം പറഞ്ഞ് മകള്‍ നവോമി 

JUNE 8, 2024, 2:21 AM

വാഷിംഗ്ടണ്‍: 2018 ല്‍ തോക്ക് വാങ്ങിയപ്പോള്‍ അപേക്ഷയില്‍ ലഹരി മരുന്നിനോടുള്ള ആസക്തി വെളിപ്പെടുത്തിയില്ലെന്നതിന് ക്രിമിനല്‍ വിചാരണ നേരിടുന്ന  ഹണ്ടര്‍ ബൈഡന്റെ മകള്‍ നവോമി തന്റെ പിതാവിന്റെ ചികിത്സയെക്കുറിച്ച് കോടതിയില്‍ സാക്ഷ്യപ്പെടുത്തി.

30 കാരിയായ നവോമി ബൈഡന്‍ തന്റെ പിതാവിനെ കാലിഫോര്‍ണിയയില്‍ വെച്ച് കണ്ടതിനെ കുറിച്ച് ജൂറിയോട് പറഞ്ഞു. തോക്ക് വാങ്ങുന്നതിന് മുമ്പുള്ള ആഴ്ചകളില്‍, ആസക്തിക്കുള്ള അദ്ദേഹത്തിന്റെ ചികിത്സയും ശാന്തതയും വിവരിച്ചു. അദ്ദേഹം ശരിക്കും സുഖം പ്രാപിച്ചതായി കണ്ടെന്ന് നവോമി പറഞ്ഞു. 

പ്രസിഡന്റ് ജോ ബൈഡന്റെ മകന്‍ ഹണ്ടര്‍ ബൈഡന്‍, ഒരു കോള്‍ട്ട് കോബ്ര റിവോള്‍വര്‍ വാങ്ങിയപ്പോള്‍ തന്റെ ലഹരി ആസക്തി വെളിപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടതിനും 11 ദിവസത്തേക്ക് ആയുധം അനധികൃതമായി കൈവശം വെച്ചെന്നുമാണ് കുറ്റാരോപണം. കേസില്‍ കുറ്റക്കാരനല്ലെന്നാണ് ഹണ്ടറിന്റെ വാദം. 

vachakam
vachakam
vachakam

ഹണ്ടര്‍ ബൈഡന്റെ മുന്‍ ഭാര്യ, മുന്‍ കാമുകി, ഭാര്യാസഹോദരി എന്നിവരുള്‍പ്പെടെയുള്ള സാക്ഷികള്‍ യുഎസ് പ്രസിഡന്റിന്റെ മകന്‍ കൊക്കെയ്ന്‍ ഉപയോഗിച്ച് കണ്ടിട്ടുണ്ടെന്ന് സാക്ഷ്യപ്പെടുത്തി. 

ഹണ്ടര്‍ ബൈഡന്റെയും കുട്ടികളുടെയും സുരക്ഷയെക്കുറിച്ചുള്ള ആശങ്കയില്‍ തോക്ക് കണ്ടെത്തി വലിച്ചെറിഞ്ഞതായി അദ്ദേഹത്തിന്റെ സഹോദരഭാര്യ ഹാലി ബൈഡന്‍ പറഞ്ഞു.

2018 ഒക്ടോബറില്‍ തോക്ക് വാങ്ങുന്നതിന് മുമ്പും ശേഷവുമുള്ള ആഴ്ചകളില്‍ അദ്ദേഹം കൊക്കെയ്ന്‍ സജീവമായി ഉപയോഗിച്ചിരുന്നുവെന്നും മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണോ എന്ന് ചോദിച്ചപ്പോള്‍ സര്‍ക്കാര്‍ സ്‌ക്രീനിംഗ് രേഖയില്‍, 'ഇല്ല' എന്ന് ഉത്തരം നല്‍കി കള്ളം പറഞ്ഞതായും പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.

vachakam
vachakam
vachakam

തോക്ക് വാങ്ങുമ്പോള്‍ സവയം ലഹരി അടിമയായി കണക്കാക്കാത്തതിനാല്‍ ഹണ്ടര്‍ ബൈഡന്‍ കോടതിയെ വഞ്ചിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് ഡിഫന്‍സ് അറ്റോര്‍ണി ആബെ ലോവല്‍ പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam