ഫാ. മാത്യു മേലേടത്ത് ഡയറക്ടറേറ്റ് ഓഫ് ക്‌നാനായ കാത്തലിക്‌സ് ഇൻ കാനഡയുടെ പുതിയ ചാപ്ലൈൻ

FEBRUARY 20, 2026, 8:48 PM

ടൊറന്റോ: കാനഡയിൽ സ്ഥിരതാമസമാക്കിയ  മുഴുവൻ ക്‌നാനായ കത്തോലിക്കാ വിശ്വസികൾക്കായി സ്ഥാപിക്കപ്പെട്ട ഡയറക്ടറേറ്റ് ഓഫ് ക്‌നാനായ കാത്തലിക്‌സ് ഇൻ കാനഡ എന്ന സഭാ സംവിധാനത്തിന്റെ പുതിയ ചാപ്ലൈൻ ആയി റവ. ഫാ. മാത്യു മേലേടത്തിനെ കോട്ടയം അതിരൂപതാ അധ്യക്ഷൻ മാർ മാത്യു മൂലകാട്ട് മെത്രാപൊലീത്തായുടെ കൺസൽട്ടേഷൻ പ്രകാരം കാനഡയിലെ മിസ്സിസ്സാഗ സിറോ മലബാർ രൂപതാ അധ്യക്ഷൻ മാർ ജോസ് കല്ലുവേലിൽ നിയമിച്ചു. 

അമേരിക്കയിലെ ന്യൂയോർക്ക് സെന്റ് സ്റ്റീഫൻസ് ക്‌നാനായ കത്തോലിക്കാ ഫോറോനാ വികാരിയായി ശുശ്രൂഷ ചെയ്യവേയാണ് പുതിയ നിയമനം. കോട്ടയം അതിരൂപതയിലെ മടമ്പം ലൂർദ് ഫോറോനാ ഇടവക അംഗമായ മാത്യു അച്ചൻ കോട്ടയം വടവാത്തൂർ സെമിനാരിയിൽ നിന്ന് വൈദിക പരിശീലനം പൂർത്തിയാക്കി.

1999 ഡിസംബർ 27 ന് മാർ കുര്യക്കോസ് കുന്നശ്ശേരി മെത്രാപൊലീത്തയിൽ നിന്ന് വൈദികപ്പട്ടം സ്വീകരിച്ചു. കഴിഞ്ഞ ഇരുപത്തഞ്ചു വർഷത്തിലധികമായി ഇന്ത്യയിലും അമേരിക്കയിലുമായി വിവിധ ഇടവകകളിലും സഥാപനങ്ങളിലുമായി ശുശ്രൂഷ നിർവഹിച്ചതിന്റെ അനുഭവ സമ്പത്തിന്റെ ഉടമയാണ് മാത്യു അച്ചൻ. ഈ അനുഭവ സമ്പത്ത് അച്ചന്റെ പുതിയ ശുശ്രൂഷക്ക് സഹായം ആയിരിക്കട്ടെയെന്നു ആശംസിക്കുന്നു. 

vachakam
vachakam
vachakam

ഡയറക്ടറേറ്റ് ചാപ്ലൈൻ ശുശ്രൂഷയോടപ്പം ടൊറന്റോ സെന്റ് മേരിസ് ക്‌നാനായ കത്തോലിക്കാ ഇടവക വികാരി, അജാക്‌സ് ഹോളി ഫാമിലി ക്‌നാനായ കത്തോലിക്കാ മിഷ്യൻ, കാൽഗരി സെന്റ് സ്റ്റീഫൻസ് ക്‌നാനായ കത്തോലിക്കാ മിഷ്യൻ, എഡ്മണ്ടൻ സെന്റ് പയസ് ടെന്ത് ക്‌നാനായ കത്തോലിക്കാ മിഷ്യൻ എന്നിവയുടെ ഡയറക്ടർ ചുമതലകളും മാത്യു അച്ചൻ നിർവഹിക്കുന്നതാണ്. 

ജോഷി ജോബ് പാലത്തടത്തിൽ (സെക്രട്ടറി), Directorate of Knanaya Catholics in Canada

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam