‘വഴിയിലൂടെ നടക്കവേ മുഖത്തടിച്ചെന്ന് ടിക് ടോക് താരം; ന്യൂയോർക്കിലെ കുറ്റകൃത്യങ്ങൾക്കെതിരെ മസ്ക് 

MARCH 29, 2024, 9:48 PM

വാഷിംഗ്ടൺ: ന്യൂയോർക്ക് ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ തടയാൻ അധികൃതർക്കു കഴിയുന്നില്ലെന്ന് ടെസ്‌ല സിഇഒ ഇലോൺ മസ്‌ക്. 

ന്യൂയോർക്കിലെ തെരുവുകളിൽ താൻ നേരിട്ട അതിക്രമങ്ങളുടെ വീഡിയോകൾ പോസ്റ്റ് ചെയ്ത് ടിക് ടോക്ക് താരം രംഗത്തെത്തിയതിന് പിന്നാലെയാണ് പരാമർശം. 

10 ലക്ഷത്തോളം ഫോളോവേഴ്സുള്ള ഹാലി കേറ്റ് എന്ന ടിക് ടോക് ഇൻഫ്ലുവൻസർ പറഞ്ഞത് മാൻഹാറ്റനിലെ ഒരു വഴിയിലൂടെ നടക്കുമ്പോൾ ഒരാൾ വെറുതെ വന്ന് മുഖത്തടിച്ചു എന്നാണ്. ഇവർ പങ്കുവച്ച വിഡിയോ 46 മില്യൻ ആളുകളാണ് കണ്ടത്.

vachakam
vachakam
vachakam

എക്സ് പ്ലാറ്റ് ഫോമിലൂടെയാണ്  ഇതിനെതിരെ  മസ്ക് രംഗത്തെത്തിയത്. ന്യൂയോർക്കിലും മറ്റു പ്രധാന നഗരങ്ങളിലും വർധിച്ചു വരുന്ന കുറ്റകൃത്യങ്ങൾ തടയാൻ അധിക‍ൃതർക്ക് കഴിയുന്നില്ല.

ഇത് സ്ത്രീകൾക്കെതിരെ തെരുവിൽ അതിക്രമങ്ങൾ അഴിച്ചുവിടാൻ കുറ്റവാളികൾക്ക് പ്രചോദനം നൽകുകയാണ്. ജനങ്ങൾക്ക് തെരുവിലൂടെ സമാധാനമായി നടക്കാൻ ഗവർണർ നാഷനൽ ഗാർഡുകളുടെ സഹായം തേടണം.’’– മസ്ക് എക്സിൽ കുറിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam