അവധിക്കാല യാത്രകള്‍ക്ക് തയ്യാറെടുത്ത് എയര്‍ലൈനുകള്‍; 12 ദശലക്ഷത്തിലധികം സഞ്ചാരികളെ പ്രതീക്ഷിക്കുന്നു

NOVEMBER 21, 2023, 6:49 AM

ന്യൂയോര്‍ക്ക്: അവധിക്കാല വാരാന്ത്യത്തിനായി രാജ്യം ഒരുങ്ങുകയാണ്. യുഎസിലെ വിമാനത്താവളങ്ങളും എയര്‍ലൈനുകളും തങ്ങളുടെ എക്കാലത്തെയും ഉയര്‍ന്ന യാത്രക്കാരെ കൈകാര്യം ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഏകദേശം 30 ദശലക്ഷം യാത്രക്കാരെയാണ് ഈ അവധിക്കാല വാരാന്ത്യത്തില്‍ പ്രതീക്ഷിക്കുന്നത്. നവംബര്‍ 26 ന് ഈ എണ്ണം ഉയരുമെന്നും ആ ദിവസം മാത്രം ഏകദേശം മൂന്ന് ദശലക്ഷം യാത്രക്കാര്‍ പറക്കുമെന്നും പ്രതീക്ഷിക്കുന്നു.

റെക്കോര്‍ഡ് യാത്രക്കാരുടെ എണ്ണം കൈകാര്യം ചെയ്യുന്നതിനായി തങ്ങള്‍ തയ്യാറെടുത്തു കഴിഞ്ഞുവെന്ന് എയര്‍പോര്‍ട്ട് അധികൃതരും എയര്‍ലൈന്‍ എക്‌സിക്യൂട്ടീവുകളും വ്യക്തമാക്കി. യുഎസ് എയര്‍പോര്‍ട്ടുകളിലെ മുന്‍ അവധിക്കാല യാത്രകള്‍ സമീപ വര്‍ഷങ്ങളില്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിച്ചിരുന്നു.

vachakam
vachakam
vachakam

2023 നവംബര്‍ 17 മുതല്‍ നവംബര്‍ 28, വരെയുള്ള 12 ദിവസത്തെ കാലയളവില്‍ 30 ദശലക്ഷം യാത്രക്കാരെ ട്രാന്‍സ്പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ (ടിഎസ്എ) പ്രതീക്ഷിക്കുന്നുണ്ട്. ഫെഡറല്‍ ഏവിയേഷന്‍ അതോറിറ്റിയുടെ (എഫ്എഎ) കണക്കനുസരിച്ച്, നവംബര്‍ 22-ന്, സര്‍വ്വീസുകള്‍ 49,606 ആയി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുന്‍ വര്‍ഷം അതേ ദിവസം 48,192 സര്‍വ്വീസുകളാണ് ഉണ്ടായിരുന്നത്.

യാത്രയിലെ ഈ വര്‍ധനവിന് കാരണം കുറഞ്ഞ ടിക്കറ്റ് നിരക്കാണ്. യുഎസ് എയര്‍ലൈന്‍ സര്‍വീസുകളുടെ എണ്ണം വര്‍ധിച്ചതും പ്രധാന റൂട്ടുകളിലെ മത്സരം സമീപ മാസങ്ങളില്‍ ഗണ്യമായി ഉയര്‍ന്നതുമാണ് ഇതിന് പ്രധാന കാരണം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മൊത്തത്തിലുള്ള വിമാന നിരക്ക് 13% കുറഞ്ഞിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam