ന്യൂയോര്‍ക്ക്: ലക്ഷക്കണക്കിന് അമേരിക്കക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ അടങ്ങിയ ട്രഷറി വകുപ്പ് രേഖകള്‍ എടുക്കാനുള്ള ഇലോണ്‍ മസ്‌കിന്റെ ശ്രമം തടഞ്ഞ് യു.എസ് ഫെഡറല്‍ കോടതി. മസ്‌കിന് കീഴിലുള്ള ഗവണ്‍മെന്റ് എഫിഷന്‍സി വകുപ്പിനെയാണ് വ്യക്തികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും സോഷ്യല്‍ സെക്യൂരിറ്റി വിവരങ്ങളും അടങ്ങുന്ന ട്രഷറി വകുപ്പ് രേഖകള്‍ എടുക്കുന്നതില്‍ നിന്ന് യു.എസ് ജില്ലാ ജഡ്ജിയായ പോള്‍ എ. എംഗല്‍മെയര്‍ തടഞ്ഞത്.
ട്രഷറി വകുപ്പിന്റെ സെന്‍ട്രല്‍ പേയ്‌മെന്റ് സംവിധാനത്തിലേക്ക് ഇലോണ്‍ മസ്‌കിനും സംഘത്തിനും നിയമം ലംഘിച്ച് ട്രംപ് ഭരണകൂടം പ്രവേശനാനുമതി നല്‍കിയെന്നാരോപിച്ച് 19 ഡെമോക്രാറ്റിക് അറ്റോര്‍ണി ജനറല്‍മാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കോടതിയുടെ ഉത്തരവ്.
ടാക്സ് റീഫണ്ട്, സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങള്‍, വിരമിച്ച സൈനികര്‍ക്കുള്ള ആനുകൂല്യങ്ങള്‍ ഉള്‍പ്പടെയുള്ള നിരവധി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് ട്രഷറി വകുപ്പിന്റെ സെന്‍ട്രല്‍ പേയ്‌മെന്റ് സംവിധാനത്തിലൂടെയാണ്. ഓരോ വര്‍ഷവും കോടിക്കണക്കിന് ഡോളറിന്റെ ഇടപാട് നടക്കുന്ന ഈ സംവിധാനത്തില്‍ നിരവധി അമേരിക്കക്കാരുടെ സാമ്പത്തിക വിവരങ്ങളും വ്യക്തിവിവരങ്ങളും ഉണ്ട്.
ട്രംപ് അധികാരമേറ്റ ജനുവരി 20 മുതല്‍ ട്രഷറി വകുപ്പിന്റെ സിസ്റ്റത്തില്‍ നിന്ന് രേഖകള്‍ ശേഖരിക്കുന്നതില്‍ നിന്ന് എല്ലാവരേയും കോടതി വിലക്കിയിരുന്നു. അത്തരം രേഖകള്‍ ഡൗണ്‍ലോഡ് ചെയ്തവര്‍ അത് ഉടന്‍ ഡെലീറ്റ് ചെയ്യണെന്നും ഉത്തരവില്‍ പറയുന്നു. ബരാക്ക് ഒബാമ പ്രസിഡന്റ് ആയിരിക്കെ നിയമിച്ച ജഡ്ജിയാണ് പോള്‍ എ. എംഗല്‍മെയര്‍.
അറിയപ്പെടുന്ന വ്യവസായിയായ ഇലോണ്‍ മസ്‌ക് ആണ് ട്രംപ് ഭരണകൂടം രൂപം നല്‍കിയ ഗവണ്‍മെന്റ് എഫിഷ്യന്‍സി ഡിപ്പാര്‍ട്ട്മെന്റിന് നേതൃത്വം നല്‍കുന്നത്. ഡോജ് എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ട്രംപ് ഭരണകൂടത്തിന്റെ അനാവശ്യ ചെലവുകള്‍ കണ്ടെത്തുന്നതിനും ഒഴിവാക്കുന്നതിനും വേണ്ടിയുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയാണ് ഈ വകുപ്പിന്റെ ലക്ഷ്യം. ട്രഷറി വകുപ്പിന്റേ രേഖകളിലേക്കും മറ്റ് വിവിധ സര്‍ക്കാര്‍ ഏജന്‍സികളിലേക്കുമുള്ള ഡോജിന്റെ കടന്നുകയറ്റത്തിനെതിരെ വ്യാപക വിമര്‍ശം ഉയരുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്