വാഷിംഗ്ടണ്‍: മെക്‌സിക്കോ അതിര്‍ത്തിയില്‍ അഭയാര്‍ഥി പ്രവാഹ നിരോധനം കര്‍ശനമാക്കാന്‍ ബൈഡന്‍ ഭരണകൂടം. ജൂണില്‍ നിരോധനം പ്രാബല്യത്തില്‍ വന്നതിന് ശേഷം യുഎസ്-മെക്സിക്കോ അതിര്‍ത്തിയില്‍ അനധികൃത ക്രോസിംഗുകള്‍ കുറഞ്ഞിരുന്നു. അത് നിലനിര്‍ത്തുന്നതിന് അഭയാര്‍ത്ഥികളുടെ ഒഴുക്ക് കുറയ്ക്കാന്‍ നിരോധനം കര്‍ശനമാക്കണോ എന്ന് ബൈഡന്‍ അഡ്മിനിസ്ട്രേഷന്‍ ആലോചിക്കുന്നതായി യു.എസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്‌സിനോട് വ്യക്തമാക്കി.
നവംബര്‍ അഞ്ചിന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ വൈറ്റ് ഹൗസിന്റെയും കോണ്‍ഗ്രസിന്റെയും നിയന്ത്രണം തീരുമാനിക്കുന്ന യു.എസിലെ പ്രധാന വോട്ടര്‍മാരുടെ ആശങ്കയാണ് അനധികൃത കുടിയേറ്റം.
അതേസമയം തെക്കന്‍ അതിര്‍ത്തിയില്‍ അനധികൃതമായി പിടിക്കപ്പെടുന്ന കുടിയേറ്റക്കാരുടെ എണ്ണം ഒരാഴ്ച പ്രതിദിനം ശരാശരി 1,500 ല്‍ താഴെയായി കുറയുകയും തുടര്‍ന്ന് രണ്ടാഴ്ചത്തെ കാത്തിരിപ്പ് കാലയളവ് നല്‍കുകയും ചെയ്താല്‍ നിരോധനം നീക്കാനും സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ഇക്കാര്യത്തിലെല്ലാം ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
1,500 എന്ന നിലയിലേയ്ക്ക് ഇതുവരെ എത്തിയിട്ടില്ല. ജൂലൈയില്‍, യുഎസ് ബോര്‍ഡര്‍ പട്രോള്‍ ഒരു ദിവസം ശരാശരി 1,820 കുടിയേറ്റക്കാരെ പിടികൂടി. ഡിസംബറില്‍ ഒരു ദിവസം 10,800 ല്‍ എത്തിയിരുന്നു. ന്യൂയോര്‍ക്ക് ടൈംസാണ് ചര്‍ച്ചകള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ഡിപ്പാര്‍ട്ട്മെന്റ് പൊതു അഭിപ്രായങ്ങള്‍ അവലോകനം ചെയ്യുകയാണെന്നും സാധ്യമായ മാറ്റങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ കഴിയില്ലെന്നും ഡിഎച്ച്എസ് വക്താവ് പറഞ്ഞു.
റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാല്‍ അഭയാര്‍ത്ഥികളെ കൂട്ടമായി നാടുകടത്തുമെന്നാണ് വാഗ്ദ്ധാനം. സമീപ വര്‍ഷങ്ങളില്‍ റെക്കോര്‍ഡ് എണ്ണം കുടിയേറ്റക്കാരെ അനധികൃതമായി അതിര്‍ത്തി കടന്നതിന് പിടികൂടിയിരുന്നു. അതിര്‍ത്തി സുരക്ഷയുമായി ബന്ധപ്പെട്ട് വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ സമീപനത്തെ പ്രതിപക്ഷം വിമര്‍ശിക്കുകയും ചെയ്തിരുന്നു.
അനധികൃതമായി തെക്കന്‍ അതിര്‍ത്തി കടന്നാല്‍ അഭയം തേടുന്നതില്‍ നിന്ന് നിരവധി കുടിയേറ്റക്കാരെ തടഞ്ഞുകൊണ്ട് പ്രസിഡന്റ് ജോ ബൈഡന്‍ ജൂണ്‍ 5 ന് ശക്തമായ അഭയ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. റിപ്പബ്ലിക്കന്‍മാര്‍ സെനറ്റ് ബില്‍ നിരസിച്ചതിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ ആവശ്യമെന്നും കുടിയേറ്റക്കാര്‍ക്ക് നിയമപരമായി യുഎസില്‍ പ്രവേശിക്കാന്‍ ബൈഡന്‍ കാലഘട്ടത്തിലെ പുതിയ പാതകള്‍ ഉപയോഗിക്കാമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കുകയുണ്ടായി.
യു.എസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ അനധികൃതമായി പിടിക്കപ്പെട്ട കുടിയേറ്റക്കാരുടെ എണ്ണം ജൂലൈയില്‍ 56,000 ആയി കുറഞ്ഞിരുന്നു. യു.എസ് സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം മെയ് മാസത്തില്‍ ഇത് 118,000 ആയിരുന്നു. ഡിഎച്ച്എസും നീതിന്യായ വകുപ്പും ചേര്‍ന്ന് 'ഇടക്കാല അന്തിമ നിയമം' എന്ന നിലയിലാണ് അഭയ നിരോധനം പുറപ്പെടുവിച്ചത്. അതിനര്‍ത്ഥം അത് ഇനിയും അന്തിമമാക്കേണ്ടതുണ്ട് എന്നാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്