വാഷിംഗ്ടണ്‍: പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് നേതാവ് ഷി ജിന്‍പിംഗും നടത്തിയ ടെലിഫോണ്‍ ചര്‍ച്ചയില്‍ ടിക് ടോക്ക് നിരോധനം വിഷയമായി. ടിക് ടോക് യുഎസില്‍ നിരോധിക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് ചര്‍ച്ച. നവംബറിന് ശേഷം ബൈഡനും ഷിയും തമ്മില്‍ നടത്തുന്ന ആദ്യ സംഭാഷണമാണിത്.
ജനപ്രിയ വീഡിയോ ആപ്ലിക്കേഷന്റെ ചൈനീസ് ഉടമസ്ഥതയെക്കുറിച്ചുള്ള തന്റെ ആശങ്കകള്‍ ബൈഡന്‍ ഷിയോട് ആവര്‍ത്തിച്ചെന്ന് വൈറ്റ് ഹൗസ് വക്താവ് ജോണ്‍ കിര്‍ബി സ്ഥിരീകരിച്ചു.
''ആപ്ലിക്കേഷന്റെ നിരോധനത്തെക്കുറിച്ചല്ല, മറിച്ച് അതിന്റെ ഉടമസ്ഥത വിറ്റഴിക്കുന്നതിലുള്ള ഞങ്ങളുടെ താല്‍പ്പര്യമാണ് ചര്‍ച്ചയായത്. അതുവഴി ദേശീയ സുരക്ഷാ താല്‍പ്പര്യങ്ങളും അമേരിക്കന്‍ ജനതയുടെ ഡാറ്റ സുരക്ഷയും സംരക്ഷിക്കാന്‍ കഴിയും,'' കിര്‍ബി പറഞ്ഞു.
ചൈനീസ് മാതൃ കമ്പനിയായ ബൈറ്റ്ഡാന്‍സ് ലിമിറ്റഡ് ടിക് ടോകില്‍ അവര്‍ക്കുള്ള ഓഹരി വിറ്റഴിച്ചില്ലെങ്കില്‍ വീഡിയോ പങ്കിടല്‍ ആപ്പ് നിരോധിക്കാനുള്ള ബില്‍ യുഎസ് ഹൗസ് കഴിഞ്ഞ മാസം പാസാക്കിയിരുന്നു. ബില്ലില്‍ ഒപ്പിടുമെന്ന് ബൈഡന്‍ പറഞ്ഞു. യുഎസ് സെനറ്റില്‍ ബില്ലിന്റെ വിധി എന്താകുമെന്ന് വ്യക്തമല്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്