അമേരിക്ക രാഷ്ട്രീയ മാറ്റങ്ങളുടെ ഞെട്ടലിൽ; ദീർഘകാലമായി കാത്തിരുന്ന വാഷിംഗ്ടൺ സന്ദർശനം നടത്താൻ ഒരുങ്ങി ബെഞ്ചമിൻ നെതന്യാഹു

JULY 24, 2024, 10:47 PM

2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉണ്ടായ അഭൂതപൂർവമായ ട്വിസ്റ്റുകളിൽ പകച്ചു നിൽക്കുകയാണ് യുഎസ്. ഈ ഞെട്ടൽ മാറുന്നതിന് മുൻപ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തൻ്റെ ദീർഘകാലമായി കാത്തിരുന്ന വാഷിംഗ്ടൺ സന്ദർശനം നടത്താൻ ഒരുങ്ങുകയാണ് എന്നതാണ് പുറത്തു വരുന്ന റിപ്പോർട്ട്. 

ഇപ്പോൾ ഉണ്ടായ കോലാഹലങ്ങൾക്കിടയിൽ, ഉച്ചയ്ക്ക് 2 മണിക്ക് കോൺഗ്രസിൻ്റെ സംയുക്ത യോഗത്തിൽ നെതന്യാഹു പ്രസംഗിക്കും എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. പ്രധാനമന്ത്രിയുടെ ഓഫീസും വൈറ്റ് ഹൗസും വ്യക്തമാക്കുന്നത് അനുസരിച്ച് വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം അദ്ദേഹം പ്രസിഡൻ്റ് ജോ ബൈഡനുമായി കൂടിക്കാഴ്‌ച നടത്തും.

അതേസമയം ഹമാസുമായുള്ള വെടിനിർത്തൽ ഉടമ്പടിയുടെ വ്യവസ്ഥകൾ അംഗീകരിക്കുന്നതിനും ഗാസയിലെ സംഘർഷം അവസാനിപ്പിക്കുന്നതിനും ചർച്ച സഹായിക്കുമോ എന്ന് ഉറ്റു നോക്കുകയാണ് ലോകം. യുദ്ധം അവസാനിപ്പിക്കാൻ ഇസ്രായേൽ ഗവൺമെൻ്റിനെ സ്വാധീനിക്കാൻ ബൈഡൻ ഭരണകൂടത്തിന് എത്രത്തോളം സാധിക്കും എന്ന ചോദ്യങ്ങൾ ഉയർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ
ജോ ബൈഡൻ മത്സരത്തിൽ നിന്ന്  പിന്മാറിയത് എന്നതാണ് ശ്രദ്ധേയമായ ഒരു വസ്തുത.

vachakam
vachakam
vachakam

അഡ്മിനിസ്‌ട്രേഷൻ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് ബെഞ്ചമിൻ നെതന്യാഹു വൈസ് പ്രസിഡൻ്റ് കമല ഹാരിസുമായും കൂടിക്കാഴ്ച നടത്തുമെന്നും സൂചന ഉണ്ട്. എന്നാൽ സെനറ്റ് പ്രസിഡൻ്റ് ഹാരിസ് കാപ്പിറ്റോൾ ഹില്ലിലെ അദ്ദേഹത്തിൻ്റെ പ്രസംഗത്തിൽ പങ്കെടുക്കില്ലെന്നാണ് റിപ്പോർട്ടുകൾ. അതേസമയം നെതന്യാഹു വ്യാഴാഴ്ച വൈസ് പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഇത് കൂടാതെ, നെതന്യാഹു മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താൻ സാധ്യത ഉണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ ഇരുവരും കൂടിക്കാഴ്ചയുടെ തീയതിയിൽ തീരുമാനിച്ചിട്ടില്ല എന്നാണ് റിപ്പോർട്ട്. അതേസമയം നെതന്യാഹുവിൻ്റെ ഓഫീസ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താനുള്ള ഏക സാധ്യത വെള്ളിയാഴ്ചയാണ് എന്ന് പ്രസ്താവനയിൽ വ്യക്തമാക്കി.

"വൈറ്റ് ഹൗസ് ആരു വിജയിച്ചാലും ഇസ്രായേലും അമേരിക്കയും എന്നും ഒരുമിച്ചു നിൽക്കുമെന്ന് നമ്മുടെ ശത്രുക്കൾ അറിഞ്ഞിരിക്കണം" എന്നാണ് തിങ്കളാഴ്ച രാവിലെ യുഎസിലേക്ക് പുറപ്പെടുന്നതിന് മുമ്പ് നെതന്യാഹു പ്രതികരിച്ചത്.

vachakam
vachakam
vachakam

നെതന്യാഹുവും ബൈഡനും നാല് പതിറ്റാണ്ടിലേറെയായി സുഹൃത്തുക്കളാണ്, എന്നാൽ ഗാസയിലെ ഇസ്രായേലിൻ്റെ പ്രചാരണവുമായി ബന്ധപ്പെട്ട് നേതാക്കൾ തമ്മിൽ ഏറ്റുമുട്ടിയതിനാൽ അടുത്തിടെ അവരുടെ ബന്ധം കൂടുതൽ വഷളായിരുന്നു. അതേസമയം ട്രംപിനെതിരായ വധശ്രമത്തെ അപലപിച്ച് പ്രസ്താവന നടത്തിയ ആദ്യ ലോക നേതാക്കളിൽ ഒരാളാണ് നെതന്യാഹു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam