അവർ ജീവനോടെ ഇല്ല! ഫ്രാൻസിസ് സ്കോട്ട് കീ പാലം തകർന്നു വീണ് കാണാതായവർ മരിച്ചതായി സ്ഥിരീകരണം 

MARCH 27, 2024, 11:06 AM

മേരിലാൻഡ്: ബാൾട്ടിമോർ നഗരത്തിലെ ഫ്രാൻസിസ് സ്കോട്ട് കീ പാലം തകർന്നു വീണതിനെ തുടർന്ന് കാണാതായ ആറ് നിർമാണ തൊഴിലാളികൾ മരിച്ചതായി സ്ഥിരീകരണം.ഇവരെ കണ്ടെത്താനുള്ള തിരച്ചിൽ അധികൃതർ നിർത്തിവച്ചതായി വാർത്താ ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

ഡാലി എന്ന് പേരിട്ടിരിക്കുന്ന ചരക്ക് കപ്പൽ വൈദ്യുതി തകരാർ അനുഭവപ്പെട്ട് പാലത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്.തുടർന്ന് പാലത്തിന്റെ ഒരു ഭാഗം നദിയിലേക്ക് തകർന്നുവീഴുകയായിരുന്നു. ഇതോടെ പാലത്തിൽ ഉണ്ടായിരുന്ന ഏതാനും വാഹനങ്ങൾ താഴേക്ക് പതിക്കുകയായിരുന്നു.

ചരക്കുകപ്പലിലെ രണ്ട് പൈലറ്റുമാർ ഉൾപ്പെടെ 22 ജീവനക്കാരും ഇന്ത്യൻ പൗരന്മാരായിരുന്നു. ഇവർ എല്ലാവരും സുരക്ഷിതരാണ്.അപകടത്തിൽ കപ്പൽ ജീവനക്കാർക്ക് പരിക്കില്ലെന്ന് ചാർട്ടർ മാനേജ്‌മെൻ്റ് എൻ്റിറ്റിയായ സിനർജി മറൈൻ ഗ്രൂപ്പ് അറിയിച്ചു.

vachakam
vachakam
vachakam

അതേസമയം, പ്രസിഡൻ്റ് ജോ ബൈഡൻ ബാൾട്ടിമോർ സന്ദർശിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. പാലത്തിൻ്റെ പുനർനിർമ്മാണത്തിൻ്റെ മുഴുവൻ ചെലവും ഫെഡറൽ സർക്കാർ വഹിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകുകയും ചെയ്തു.

ENGLISH SUMMARY: Baltimore Bridge Collapse: 6 declared Dead


vachakam
vachakam
vachakam




vachakam
vachakam


 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam