ഫൊക്കാന വിമൻസ് ഫോറം സ്റ്റുഡന്റ് സ്‌കോളർഷിപ്പിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു

MAY 1, 2025, 10:25 PM

ന്യൂയോർക്ക്: കേരളത്തിലെ സമർത്ഥരായ നിർദ്ധന പ്രൊഫഷണൽ വിദ്യാർത്ഥി-വിദ്യാർത്ഥിനികൾക്കായി ഫൊക്കാന (ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക) വിമൻസ് ഫോറം നൽകുന്ന 2024-26 കാലയളവിലെ സ്‌കോളർഷിപ്പിലേക്കുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. 

മെയ് 31 ആണ് അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി. ഓഗസ്റ്റ് 1,2,3,4 തീയതികളിലായി കുമാരകത്തുള്ള ഗോകുലം ഗ്രാൻഡ് റിസോർട്ടിൽ വച്ചു നടക്കുന്ന ഫൊക്കാന ഇങ്കിൻെ കേരള കൺവെൻഷനിൽ വച്ചായിരിക്കും സ്‌കോളർഷിപ് വിതരണം ചെയ്യുക എന്ന് വിമൻസ് ഫോറം ചെയർപേഴ്‌സൺ രേവതി പിള്ളയ് അറിയിച്ചു. 


vachakam
vachakam
vachakam

അമേരിക്കയിലെയും ഇന്ത്യയിലെയും  വിശിഷ്ട വ്യക്തികൾ പങ്കെടുക്കുന്ന പരിപാടി വളരെ അധികം ഉത്സാഹത്തോടെ ആണ് ഉറ്റു നോക്കുന്നത് എന്ന് ഫൊക്കാന പ്രസിഡന്റ് ഡോ.സജിമോൻ ആന്റണി സൂചിപ്പിച്ചു.

യോഗ്യതയുടെ അടിസ്ഥാനത്തിൽ, അപേക്ഷകരിൽ നിന്നും അർഹരായവരെ തെരഞ്ഞെടുക്കുന്നതായിരിക്കും.  

അപേക്ഷാ ഫോം താഴെ കാണുന്ന ലിങ്കിൽ ലഭ്യമാണ്

vachakam
vachakam
vachakam

https://forms.gle/h5T4zZSCGq1mXAQ7A

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam