ട്രംപ് ഭരണകൂടം നടപ്പാക്കാൻ ഒരുങ്ങിയ വെനസ്വേലയൻ പൗരന്മാരുടെ നാടുകടത്തൽ നീക്കം തടഞ്ഞു ഫെഡറൽ അപ്പീൽ കോടതി

MARCH 26, 2025, 10:22 PM

വാഷിംഗ്ടൺ: 1798-ലെ യുദ്ധകാല നിയമമായ 'ഏലിയൻ എനിമീസ് ആക്ട്' ഉപയോഗിച്ച് വെനിസ്വേലൻ പൗരന്മാരെ കൂട്ടത്തോടെ നാടുകടത്താനുള്ള ട്രംപ് ഭരണകൂടത്തിൻ്റെ നീക്കത്തിന് ഫെഡറൽ അപ്പീൽ കോടതിയുടെ കനത്ത തിരിച്ചടി. കീഴ്ക്കോടതിയുടെ ഉത്തരവുകൾ സ്റ്റേ ചെയ്യാനുള്ള ട്രംപ് ഭരണകൂടത്തിൻ്റെ അപേക്ഷ അപ്പീൽ കോടതി തള്ളി. ഇതോടെ, വിവാദമായ ഈ നാടുകടത്തൽ നടപടികൾ താൽക്കാലികമായി സ്തംഭിച്ചു.

ബുധനാഴ്ച നടന്ന 2-1 വിധിയുടെ അടിസ്ഥാനത്തിൽ, മൂന്ന് ജഡ്ജിമാരടങ്ങിയ പാനൽ കേസിലെ പരാതിക്കാരുടെ വാദങ്ങൾ അംഗീകരിച്ചു. ട്രംപ് ഭരണകൂടത്തിൻ്റെ ഈ നാടുകടത്തൽ നടപടികൾ നിയമവിരുദ്ധമാണെന്ന് കോടതി കണ്ടെത്തി. ഡി.സി. സർക്യൂട്ട് കോടതിയിലെ ജഡ്ജിമാരായ കാരെൻ ഹെൻഡേഴ്സൺ, പട്രീഷ്യ മില്ലറ്റ്, ജസ്റ്റിൻ വാക്കർ എന്നിവരാണ് തിങ്കളാഴ്ച വാദം കേട്ടത്. കഴിഞ്ഞ ആഴ്ചയാണ് അടിയന്തരമായി വാദം കേൾക്കാൻ കോടതി തീരുമാനിച്ചത്.

ജഡ്ജി പട്രീഷ്യ മില്ലറ്റ്, ട്രംപ് ഭരണകൂടത്തിൻ്റെ വാദങ്ങളെ ശക്തമായി എതിർത്തു. "ഏലിയൻ എനിമീസ് ആക്ട് നിലവിലുണ്ടെങ്കിലും, അത് ഭരണഘടനാ പരിധിക്കുള്ളിൽ മാത്രമേ ഉപയോഗിക്കാവൂ. പ്രസിഡൻ്റിനും ഭരണഘടന പാലിക്കാൻ ഉത്തരവാദിത്തമുണ്ട്," ജഡ്ജി മില്ലറ്റ് വ്യക്തമാക്കി. നാടുകടത്താൻ ലക്ഷ്യമിടുന്ന വ്യക്തികൾക്ക് ഹേബിയസ് സംരക്ഷണത്തിനായി ആവശ്യമായ സമയം നൽകുന്നതിൽ ട്രംപ് ഭരണകൂടം വീഴ്ച വരുത്തിയോ എന്ന ചോദ്യവും കോടതി ഉന്നയിച്ചു.

vachakam
vachakam
vachakam

വിധിയെ അനുകൂലിച്ചുകൊണ്ട് ജഡ്ജി കാരെൻ ഹെൻഡേഴ്സൺ പറഞ്ഞു: "ഈ പ്രാരംഭ ഘട്ടത്തിൽ, മെറിറ്റുകളിൽ വിജയിക്കാനുള്ള സാധ്യത സർക്കാർ ഇതുവരെ കാണിച്ചിട്ടില്ല. പരാതിക്കാരുടെ പക്ഷത്താണ് നീതി. കക്ഷികളുടെ വാദങ്ങൾ പരിഗണിക്കാൻ ആവശ്യമായ സമയം നൽകി കോടതിയുടെ പരിഹാര അധികാരം സംരക്ഷിക്കുക എന്ന പ്രധാന ലക്ഷ്യത്തോടെയാണ് കീഴ്ക്കോടതി താൽക്കാലിക തടസ്സ ഉത്തരവുകൾ പുറപ്പെടുവിച്ചത്."

അതേസമയം, ഈ വിഷയത്തിൽ ട്രംപ് ഭരണകൂടം സുപ്രീം കോടതിയിൽ അപ്പീൽ നൽകും എന്നാണ് ലഭിക്കുന്ന വിവരം. അറ്റോർണി ജനറൽ പാം ബോണ്ടി ഇത് "കോടതി അധികാരത്തിന്റെ അകാരണ ഇടപെടൽ" എന്ന് വിശേഷിപ്പിച്ചു. ഇത് നിയമത്തിന്റെ അതിരുകൾ ലംഘിച്ചുള്ള ഉത്തരവായതിനാൽ, ഇതിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകും എന്നും ബോണ്ടി പ്രതികരിച്ചു.

യു.എസ് ജില്ലാ ജഡ്ജ് ജെയിംസ് ബോസ്‌ബെർഗ് കഴിഞ്ഞ ആഴ്ച പുറപ്പെടുവിച്ച ഉത്തരവ് അനുസരിച്ച് ഏലിയൻ എനിമീസ് ആക്ട് ഉപയോഗിച്ച് വെനസ്വേലൻ പൗരന്മാരെ പെട്ടെന്ന് പുറത്താക്കരുത് എന്നും "കേസിന്റെ ന്യായാധിപത്യപരമായ മൂല്യനിർണ്ണയം സാധ്യമാകണം," എന്നും ബോസ്‌ബെർഗ് വ്യക്തമാക്കിയിരുന്നു. എന്നാൽ ആ ഉത്തരവ് പുറത്ത് വന്നതിന് മണിക്കൂറുകൾക്കുള്ളിൽ, സൗത്തേൺ അമേരിക്കയിലേക്ക് നിരവധി വെനസ്വേലൻ കുടിയേറ്റക്കാരെ കൊണ്ടുപോകുന്ന വിമാനം എൽ സാൽവഡോറിൽ ഇറങ്ങിയതായി റിപ്പോർട്ടുകൾ പുറത്തുവന്നു. തുടർന്നാണ് അപ്പീൽ കോടതി, ട്രംപ് ഭരണകൂടത്തോട് ഈ 'വിളംബരമില്ലാത്ത ഡിപ്പോർട്ടേഷൻ' നീക്കം വിശദീകരിക്കാൻ ആവശ്യപ്പെട്ടത്.

vachakam
vachakam
vachakam

ജഡ്ജ് ബോസ്‌ബെർഗ് നിർദേശിച്ചതനുസരിച്ച്, ട്രംപ് ഭരണകൂടം തങ്ങളുടെ ഡിപ്പോർട്ടേഷൻ വ്യൂഹം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ കോടതിയിൽ സമർപ്പിക്കേണ്ടതായിരുന്നു. എന്നാൽ, ട്രംപ് ഭരണകൂടം ഇത് നിരസിക്കുകയും, അതിനെ "രഹസ്യ വിവരങ്ങൾ പുറത്ത് വിടാനുള്ള ശ്രമം" എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. "സർക്കാർ പരസ്യമായി വിവരങ്ങൾ നൽകാൻ തയാറല്ലെങ്കിൽ, അത് അടച്ചിട്ട വിധത്തിൽ രഹസ്യമായി നൽകാം," എന്നും ജഡ്ജ് ബോസ്‌ബെർഗ് നിർദേശിച്ചു. എന്നിരുന്നാലും, ഭരണകൂടം ഇത് നിരസിച്ചതിന് പിന്നാലെ, ജഡ്ജ് കടുത്ത പ്രതികരണം രേഖപ്പെടുത്തി.

ഈ കേസ് ഇപ്പോൾ സുപ്രീം കോടതിയിലേക്ക് നീങ്ങുമ്പോൾ, ട്രംപ് ഭരണകൂടത്തിൻ്റെ കുടിയേറ്റ നയങ്ങളിൽ നിർണായകമായ മാറ്റങ്ങൾ ഉണ്ടാകുമോ എന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam