പെൻസിൽവാനിയയിൽ പൊലീസ് ഹെലികോപ്റ്ററും ചെറുവിമാനവും ആകാശത്ത് വച്ച് കൂട്ടിയിടിച്ചു

AUGUST 19, 2026, 9:02 PM

അമേരിക്കയിലെ പെൻസിൽവാനിയയിൽ പൊലീസ് ഹെലികോപ്റ്ററും ചെറുവിമാനവും ആകാശത്ത് വച്ച് കൂട്ടിയിടിച്ചതായി റിപ്പോർട്ട്. ബുധനാഴ്ച വൈകിട്ട് പെൻസിൽവാനിയയിലെ കാർലൈസ് വിമാനത്താവളത്തിന് സമീപം കംബർലാൻഡ് വാലിയിലാണ് അപകടമുണ്ടായത്. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും സംസ്ഥാന അധികൃതരുമാണ് ഇക്കാര്യം അറിയിച്ചത്.

പ്രാദേശിക സമയം വൈകിട്ട് 7.50ഓടെയാണ് സെസ്ന 150 വിമാനവും ബെൽ 407 ഹെലികോപ്റ്ററും ആകാശത്ത് കൂട്ടിയിടിച്ചതെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA) അറിയിച്ചു.

ഹെലികോപ്റ്ററിൽ രണ്ട് പേരുണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. എന്നാൽ വിമാനത്തിൽ എത്ര പേർ ഉണ്ടായിരുന്നുവെന്ന് നിലവിൽ വ്യക്തമല്ലെന്നും FAA അറിയിച്ചു.

vachakam
vachakam
vachakam

അപകടത്തിൽപ്പെട്ടത് പെൻസിൽവാനിയ സ്റ്റേറ്റ് പൊലീസിന്റെ വിമാനമാണെന്ന് സംസ്ഥാന ഗവർണർ ജോഷ് ഷാപിറോ സ്ഥിരീകരിച്ചു.

അതേസമയം കാർലൈസ് വിമാനത്താവളം നിയന്ത്രിത എയർ ട്രാഫിക് ടവർ ഇല്ലാത്ത വിമാനത്താവളമാണ്. അതിനാൽ ഇവിടെ എയർ ട്രാഫിക് കൺട്രോളർമാർ പ്രവർത്തിക്കുന്നില്ല. പകരം വിമാനങ്ങളും ഹെലികോപ്റ്ററുകളും ഒരേ റേഡിയോ ഫ്രീക്വൻസിയിലൂടെ പരസ്പരം ആശയവിനിമയം നടത്തിയാണ് ആകാശത്തെ നീക്കങ്ങൾ ഏകോപിപ്പിക്കുന്നത്.

അപകടത്തെക്കുറിച്ചുള്ള വിശദമായ അന്വേഷണം നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡിന്റെ (NTSB) നേതൃത്വത്തിൽ നടക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam