ന്യൂയോര്‍ക്ക് വില്ലേജിലെ നാട്ടുകാരുടെ പ്രിയപ്പെട്ട ഹംസത്തെ കൊന്ന് തിന്നു: 3 കൗമാരക്കാര്‍ അറസ്റ്റില്‍

JUNE 3, 2023, 8:55 PM

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ കുളത്തില്‍ ഏറെക്കാലമായി നാട്ടുകാര്‍ വളര്‍ത്തിയിരുന്ന പ്രിയപ്പെട്ട അരയന്നത്തെ കൊന്നുതിന്ന മൂന്ന് കൗമാരക്കാര്‍ അറസ്റ്റില്‍. നാല് അരയന്ന കുഞ്ഞുങ്ങളെയും കാണാതായിരുന്നു.  ഫെയ് എന്ന് വിളിപ്പേരുള്ള അരയന്നത്തെ കൊന്നുഭക്ഷിച്ചതായി പ്രതികള്‍ പറഞ്ഞു. 

നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പ്രതികളിലൊരാള്‍ ഒരു കടയിലെ ജോലിക്കാരനാണ്. മറ്റ് രണ്ടുപേര്‍ക്കൊപ്പം അരയന്നത്തെയും കുഞ്ഞുങ്ങളെയും തട്ടിക്കൊണ്ടുപോയതായി അയാള്‍ സമ്മതിച്ചു. കാണാതായ നാല് അരയന്ന കുഞ്ഞുങ്ങളെ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

പതിനാറിനും പതിനെട്ടിനും ഇടയിലുള്ളവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam