സാധാരണയായി ഒന്നോ അതിലധികമോ ആളുകളെ ആദ്യം ചേർത്താണ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ സൃഷ്ടിക്കുന്നത്. എന്നാൽ ഈ രീതി ഉടൻ മാറാൻ സാധ്യതയുണ്ട്. മെറ്റയുടെ ഉടമസ്ഥതയിലുള്ള മെസേജിംഗ് ആപ്പ്, ഒരു കോൺടാക്റ്റിനെയോ സുഹൃത്തിനെയോ ചേർക്കാതെ തന്നെ ഉപയോക്താക്കൾക്ക് വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ സൃഷ്ടിക്കാൻ അനുവദിക്കുന്ന ഒരു പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.
ഒരു ഗ്രൂപ്പ് സൃഷ്ടിച്ചതിനുശേഷം, ഗ്രൂപ്പ് ലിങ്ക് പങ്കിടുന്നതിലൂടെയോ ഇൻവൈറ്റ് അയയ്ക്കുന്നതിലൂടെയോ ആളുകളെ പിന്നീട് ഘട്ടം ഘട്ടമായി ഗ്രൂപ്പിലേക്ക് ചേർക്കാൻ കഴിയും. ഇത് ഗ്രൂപ്പുകൾ ആരംഭിക്കുന്ന പ്രക്രിയ വളരെ ലളിതമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ പുതിയ ഫീച്ചറിനെക്കുറിച്ചുള്ള വിവരങ്ങൾ വാബീറ്റ ഇൻഫോ വെളിപ്പെടുത്തി. വാട്ട്‌സ്ആപ്പ് 2.25.14.12 ബീറ്റ പതിപ്പിൽ ഈ ഓപ്ഷൻ ലഭ്യമാക്കിയിട്ടുണ്ട്. വാട്ട്‌സ്ആപ്പിന്റെ റെഗുലർ (സ്റ്റേബിൾ) പതിപ്പിലും ഇത് ഉടൻ ലഭ്യമാകും.
നിലവിൽ, ചാറ്റ് ഫ്ലോട്ടിംഗ് ബോക്സിൽ നിന്ന് പുതിയ ഗ്രൂപ്പ് ഉണ്ടാക്കുമ്പോൾ ഒരു കോൺടാക്റ്റിനെയെങ്കിലും നിർബന്ധമായും ചേർക്കേണ്ടതുണ്ട്. എന്നാൽ പുതിയ ബീറ്റ പതിപ്പ് കാണിക്കുന്നത് ഈ നിബന്ധന ഉടൻ ഇല്ലാതാകുമെന്നാണ്. ഗ്രൂപ്പ് സൃഷ്ടിക്കുമ്പോൾ അതിലെ ആദ്യത്തെ അംഗം നിങ്ങൾ മാത്രമായിരിക്കും. പിന്നീട് നിങ്ങൾക്ക് മറ്റുള്ളവരെ എളുപ്പത്തിൽ ഉൾപ്പെടുത്താം.
ഈ മാറ്റത്തോടെ, വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ വെറും ഒന്നിലധികം ആളുകളുള്ള ചാറ്റ് ബോക്‌സുകൾ എന്നതിനപ്പുറം, ഫയലുകൾ, ചിത്രങ്ങൾ, ഡോക്യുമെന്റുകൾ എന്നിവ സ്വന്തമായി സൂക്ഷിക്കാനുള്ള ഒരിടം എന്ന നിലയിലും ഉപയോഗിക്കാൻ സാധ്യതയുണ്ട്. ഇത് വാട്ട്‌സ്ആപ്പിലെ ‘മെസേജ് മീ’ ചാറ്റ് ഓപ്ഷന് സമാനമായ രീതിയിൽ സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിക്കാനും ഉപയോക്താക്കൾക്ക് അവസരം നൽകിയേക്കാം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്