ഡൽഹി: ലോകപ്രശസ്തമായ യൂണിവേഴ്സൽ സ്റ്റുഡിയോസ് ഇന്ത്യയിൽ ആദ്യത്തെ തീം പാർക്ക് സ്ഥാപിക്കാൻ ഒരുങ്ങുന്നു. 3 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഇൻഡോർ തീം പാർക്ക് ആണ് ഇന്ത്യയിൽ സ്ഥാപിക്കാൻ യൂണിവേഴ്സൽ സ്റ്റുഡിയോസ് ഒരുങ്ങുന്നത്.
2027 ൻ്റെ പകുതിയോടെ തീം പാർക്ക് പ്രവർത്തനം തുടങ്ങാൻ കഴിയുമെന്ന പ്രതീക്ഷിയിലാണ് യൂണിവേഴ്സൽ സ്റ്റുഡിയോസ്.
ഡൽഹിയുടെ വലിയ വികസനത്തിനും ഇന്ത്യയുടെ നൈറ്റ് ലൈഫ് ആകർഷകമാക്കാനും ഈ മാൾ വലിയ മുന്നേറ്റം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷ.
രാജ്യത്തെ ഏറ്റവും വലിയ മാളിലാണ് ഈ തീം പാർക്ക് സ്ഥാപിക്കുക. സുനിൽ മിത്തലിന്റെ ഭാരതി എന്റർപ്രൈസസിന്റെ ഭാഗമായ ഭാരതി റിയൽ എസ്റ്റേറ്റ് ഡൽഹി വിമാനത്താവളത്തിനടുത്തായി ആരംഭിക്കുന്ന മാളിൽ ആണ് യൂണിവേഴ്സൽ സ്റ്റുഡിയോസ് തീം പാർക്ക് ഒരുങ്ങുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്