മെസേജുകൾ അയക്കുമ്പോൾ ടാഗ് ചെയ്യാം; വാട്സ്ആപ്പിൽ പുതിയ ഫീച്ചർ 

NOVEMBER 24, 2025, 8:53 PM

ഗ്രൂപ്പ് സന്ദേശങ്ങൾ ടാഗ് ചെയ്യാനുള്ള ഓപ്ഷൻ ചേർത്ത്  വാട്ട്‌സ്ആപ്പ് . തിരഞ്ഞെടുത്ത ആൻഡ്രോയിഡ് ബീറ്റ ഉപയോക്താക്കൾക്കാണ് ഈ സവിശേഷത നിലവിൽ ലഭ്യമായിട്ടുള്ളത്.

ഗ്രൂപ്പ് സന്ദേശങ്ങൾ അയയ്ക്കുമ്പോൾ ഗ്രൂപ്പ് അംഗ ടാഗുകൾ കാണിക്കുന്നതാണ് പുതിയ സവിശേഷത.

ഇത് നിലവിൽ പരീക്ഷണ ഘട്ടത്തിലാണ്. ഗ്രൂപ്പിലെ ഉപയോക്താവിന്റെ പേരിന് അടുത്തായി ഈ ടാഗുകൾ ദൃശ്യമാകും. ഇത് മറ്റ് ഗ്രൂപ്പ് അംഗങ്ങൾക്ക് ഓരോ വ്യക്തിയുടെയും ഉദ്ദേശ്യം മനസ്സിലാക്കാൻ സഹായിക്കും.

vachakam
vachakam
vachakam

കൂടുതൽ വ്യക്തതയും ഐഡന്റിറ്റിയും നൽകുക എന്നതാണ് പുതിയ സവിശേഷതയുടെ ലക്ഷ്യം. ഇതിൽ അഡ്മിൻ നിയന്ത്രണങ്ങളൊന്നുമില്ല. ഗ്രൂപ്പിലെ ഓരോ അംഗത്തിനും അവരുടെ ടാഗുകൾ സൃഷ്ടിക്കാനോ മാറ്റാനോ നീക്കം ചെയ്യാനോ കഴിയും.

ആന്‍ഡ്രോയിഡിനുള്ള ഏറ്റവും പുതിയ വാട്ട്സ്ആപ്പ് ബീറ്റ 2.25.17.42 ഉപയോക്താക്കള്‍ക്ക് 30 ക്യാരക്‌ടേഴ്‌സ് വരെയുള്ള ടാഗുകള്‍നിലവിലുള്ളതും പുതുതായി ഉണ്ടാക്കിയതുമായ ഗ്രൂപ്പുകളിലേക്ക് ചേര്‍ക്കാവുന്നതാണ്. പ്രൊഫഷണല്‍ ടീമുകള്‍ക്കും ക്ലബ്ബുകള്‍ക്കും കമ്മ്യൂണിറ്റി ഗ്രൂപ്പുകള്‍ക്കും വരെ പ്രയോജനകരമാണ് ഈ ഫീച്ചർ.

നിങ്ങളുടെ ഫോണിൽ വാടസ്ആപ്പ് തുറന്ന് നിങ്ങള്‍ക്ക് ആവശ്യമുള്ള ഗ്രൂപ്പില്‍ പ്രവേശിച്ച ശേഷം ഗ്രൂപ്പ് ഗ്രൂപ്പ് ഇന്‍ഫോയില്‍ നിങ്ങളുടെ പേരില്‍ ടാപ്പ് ചെയ്യുക. പിന്നീട് ടാഗ് നൽകി സേവ് ചെയ്താൽ ഗ്രൂപ്പ് അംഗങ്ങൾക്ക് അപ്പോൾ തന്നെ ടാഗുകൾ കാണാൻ കഴിയും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam