ചൈനീസ് സ്‍മാർട്ട്‌ഫോൺ നിർമ്മാതാക്കളായ വിവോ കമ്പനി വിവോ എക്സ് ഫോൾഡ് 5 (Vivo X Fold 5) അടുത്തിടെ ചൈനയിൽ അവതരിപ്പിച്ചിരുന്നു. കമ്പനി ഇപ്പോൾ ഈ ഫോണിന്‍റെ ഇന്ത്യയിലെ ലോഞ്ച് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ്. ഫോണിന്‍റെ ഇന്ത്യൻ വേരിയന്‍റ് അതിന്‍റെ ചൈനീസ് പതിപ്പിന് സമാനമാകുമെന്ന് പ്രതീക്ഷിക്കുന്നു. 8.03 ഇഞ്ച് ഫ്ലെക്സിബിൾ ഇന്നർ സ്‌ക്രീനും 6.53 ഇഞ്ച് കവർ ഡിസ്‌പ്ലേയും ഈ ഹാൻഡ്‌സെറ്റിന് ലഭിക്കും. രണ്ട് ഡിസ്‌പ്ലെയും 8ടി എല്‍ടിപിഒ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ളവയായിരിക്കും
വിവോ എക്സ് ഫോള്‍ഡ് 5, വിവോ എക്സ്200 എഫ്ഇ ജൂലൈ 14 ന് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. വിവോ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ഫ്ലിപ്കാര്‍ട്ട്, ആമസോണ്‍ എന്നിവയിലും ഫോണ്‍ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. വിവോ എക്സ് ഫോള്‍ഡ് 5ന് ഏകദേശം 1,39,999 രൂപയാണ് വില പ്രതീക്ഷിക്കുന്നത്. അതേസമയം വിവോ എക്സ് 200 എഫ്ഇയുടെ വില 54,999 രൂപയില്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
80w വയേര്‍ഡ് ചാര്‍ജിങ്ങും 40w വയര്‍ലെസ് ചാര്‍ജിങ് പിന്തുണയുമുള്ള 6000mah ഡ്യുവല്‍-സെല്‍ ബാറ്ററിയാണ് വിവോ എക്സ് ഫോള്‍ഡ് 5 ലുള്ളത്. വിവോ എക്സ് ഫോള്‍ഡ് 5, കോംപാക്റ്റ് ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണായാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഫോള്‍ഡ് ചെയ്യുമ്പോള്‍ ഇതിന്റെ വീതി 0.92 സെന്റീമീറ്റര്‍ ആണ്. തുറക്കുമ്പോള്‍ വീതി 0.34 സെന്റിമീറ്റര്‍ ആയി കുറയും. ഫോട്ടോഗ്രാഫിക്കായി, വിവോ എക്സ് ഫോള്‍ഡ് 5ല്‍ ZEISS ഒപ്റ്റിക്‌സുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത ഒരു ട്രിപ്പിള്‍ കാമറ സജ്ജീകരണം ഉണ്ട്.
ഇതില്‍ ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ (OIS) ഉള്ള 50MP ടെലിഫോട്ടോ കാമറയും സോണി IMX882 സെന്‍സറും സോണി IMX921 സെന്‍സറുമുള്ള 50MP പ്രൈമറി അള്‍ട്രാ-സെന്‍സിംഗ് VCS ബയോണിക് കാമറയും 120-ഡിഗ്രി ഫീല്‍ഡ് ഓഫ് വ്യൂവും ഓട്ടോഫോക്കസുമുള്ള 50MP അള്‍ട്രാ-വൈഡ്-ആംഗിള്‍ കാമറയും ഉള്‍പ്പെടുന്നു. ഫോട്ടോ എഡിറ്റിങ്ങിനുള്ള AI ഇമേജ് സ്റ്റുഡിയോ ടൂളുകളും ഇതില്‍ ക്രമീകരിച്ചിട്ടുണ്ട്.
വിവോ എക്സ് 200 എഫ്ഇ 6.31 ഇഞ്ച് ഡിസ്‌പ്ലേ, 186 ഗ്രാം ഭാരം, 0.799 സെന്റീമീറ്റര്‍ വീതിയുമുള്ള ഫോണാണ്. ഒപ്റ്റിക്‌സിനെ സംബന്ധിച്ചിടത്തോളം, വിവോ എക്സ് 200 എഫ്ഇയില്‍ OIS സഹിതമുള്ള 50MP പ്രധാന കാമറ, 50MP ടെലിഫോട്ടോ കാമറ, പിന്നില്‍ 120-ഡിഗ്രി ഫീല്‍ഡ് ഓഫ് വ്യൂ ഉള്ള 8MP അള്‍ട്രാ-വൈഡ് ലെന്‍സ് എന്നിവ ZEISS-മായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്