ചാറ്റിംഗ്, വോയ്‌സ് കോളുകൾ, വീഡിയോ കോളുകൾ തുടങ്ങിയവയ്ക്കായി ദശലക്ഷക്കണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന ഒന്നാണ് വാട്‌സ്ആപ്പ്. ഏകദേശം 3.5 ബില്യൺ ഉപയോക്താക്കൾ പ്രതിദിനം വാട്‌സ്ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
അതുകൊണ്ടുതന്നെ ഉപയോക്തൃ അനുഭവം സമ്പന്നമാക്കുന്നതിനായി കമ്പനി നിരന്തരം പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ വാട്‌സ്ആപ്പ് വോയിസ് കോളിംഗ്, വീഡിയോ കോളിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിനായി വാട്സ്ആപ്പിൽ പുതിയ അപ്‍ഡേറ്റുകൾ അവതരിപ്പിക്കാൻ പോകുകയാണ്.
പുതിയ അപ്ഡേറ്റിനെ കുറിച്ച് വാട്സ്ആപ്പ് അപ്‌ഡേറ്റ്സ് ട്രാക്കറായ WABetainfo ആണ് വിവരങ്ങൾ പങ്കുവെച്ചത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമായ ആൻഡ്രോയ്‌ഡിനുള്ള ഏറ്റവും പുതിയ വാട്‌സ്ആപ്പ് ബീറ്റ പതിപ്പിലാണ് ഈ അപ്‍ഡേറ്റുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
വോയിസ്, വീഡിയോ കോളുകൾക്കായി വാട്‌സ്ആപ്പ് മൂന്ന് പുതിയ ഫീച്ചറുകൾ ചേർക്കുന്നുണ്ടെന്ന് വാബീറ്റ ഇന്‍ഫോ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ ഈ സവിശേഷതകൾ ആന്‍ഡ്രോയ്ഡ് ബീറ്റ ഉപയോക്താക്കൾക്ക് മാത്രമാണ് ലഭ്യമാകുന്നത്.
ഇൻകമിംഗ് വോയ്‌സ് കോൾ അറിയിപ്പുകൾ നിശബ്‍ദമാക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന മ്യൂട്ട് ബട്ടൺ ഒരു പുതിയ കൂട്ടിച്ചേർക്കൽ ആയിരിക്കും. അതായത് ഉപയോക്താക്കൾക്ക് ഇപ്പോൾ അവരുടെ മൈക്രോഫോൺ നിശബ്‍ദമാക്കിവെച്ചുകൊണ്ട് കോളുകൾക്ക് മറുപടി നൽകാൻ കഴിയും.
വീഡിയോ കോളിംഗ് ലക്ഷ്യമിട്ടുള്ള മറ്റൊരു പുതിയ അപ്‌ഡേറ്റിൽ വീഡിയോ കോളിന് മറുപടി നൽകുന്നതിനുമുമ്പ് ഉപയോക്താക്കൾക്ക് അവരുടെ വീഡിയോ ഓഫ് ചെയ്യാനുള്ള ഓപ്ഷനും ലഭിക്കും. മുമ്പ്, കോൾ എടുത്ത ശേഷം ഉപയോക്താക്കൾക്ക് ക്യാമറ ഓഫാക്കേണ്ടി വന്നിരുന്നു.
ഈ ബുദ്ധിമുട്ട് പുതിയ ഫീച്ചർ ഇല്ലാതാക്കും. കൂടാതെ, വീഡിയോ കോളുകൾക്കിടയിൽ ഇമോജി പ്രതികരണങ്ങൾ നൽകാനും വാട്‌സ്ആപ്പ് പദ്ധതിയിടുന്നു. ചാറ്റ് ചെയ്യുമ്പോൾ തത്സമയം വികാരങ്ങൾ പ്രകടിപ്പിക്കാൻ ഈ ഫീച്ചർ ഉപഭോക്താക്കളെ അനുവദിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്