റെഡ്മി നോട്ട് 15 സീരീസ് ഉടന്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് ഷാവോമി. മിഡ്‌റേഞ്ച് വിഭാഗത്തില്‍പെട്ട ഈ സ്മാര്‍ട്ഫോണുകള്‍ പുറത്തിറക്കുന്ന തിയതി വ്യക്തമല്ല. എങ്കിലും 2026 ജനുവരി ആറിന് ഫോണ്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
റെഡ്മി ഇന്ത്യ പേജില്‍ പങ്കുവെച്ച ടീസര്‍ നല്‍കുന്ന വിവരം അനുസരിച്ച് റെഡ്മി നോട്ട് 15 5ജി 108 എംപി മെഗാപിക്സല്‍ എഡിഷന്‍ ആയിരിക്കും സീരിസിലെ ബേസ് മോഡല്‍. ഈ ഫോണ്‍ അവതരിപ്പിച്ചതിന് ശേഷമായിരിക്കും നോട്ട് 15 പ്രോ, നോട്ട് 15 പ്രോ പ്ലസ് ഫോണുകള്‍ അവതരിപ്പിക്കുകയെന്നാണ് ടിപ്പ്സ്റ്റര്‍മാര്‍ നല്‍കുന്ന സൂചന.
റെഡ്മി നോട്ട് 15 നുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളൊന്നും തന്നെ കമ്പനി പുറത്തുവിട്ടിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
