മൈക്രോസോഫ്റ്റിന് എടുത്തത് 44 വര്‍ഷങ്ങൾ, വെറും 17 വര്‍ഷം കൊണ്ട് സാധ്യമാക്കി ഫെയ്‌സ്ബുക്ക്!

MAY 13, 2025, 3:28 AM

നിലവിൽ ലോകത്തിലെ 3.26 ട്രില്യണ്‍ ഡോളർ വിപണിമൂല്യമുള്ളകമ്പനിയാണ് മൈക്രോസോഫ്റ്റ്. ഒട്ടനവധി രാജ്യങ്ങളുടെ ജിഡിപിയേക്കാളും കൂടുതലാണിത്.എന്നാൽ ഇത് നേടിയെടുക്കാൻ മൈക്രോസോഫ്റ്റ് 44 വര്‍ഷം എടുത്തപ്പോൾ, ടെക് ലോകത്തെ വമ്പന്‍മാരായ ആപ്പിളിന് ഈ നേട്ടം കൈവരിക്കാന്‍ 42 വര്‍ഷമെടുത്തു. ഗൂഗിൾ 21 വർഷത്തിനുള്ളിൽ ഈ നേട്ടത്തിലെത്തി. എലോൺ മസ്‌കിന്റെ ടെസ്‌ല വെറും 18 വർഷത്തിനുള്ളിൽ ഈ ക്ലബ്ബിൽ ചേർന്നു. എന്നാൽ ഇവരെയെല്ലാം ഞെട്ടിച്ചു കൊണ്ട്  മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ ഫെയ്‌സ്ബുക്ക് വെറും 17 വര്‍ഷംകൊണ്ട് ആണ് ഈ നേട്ടം കൈവരിച്ചത്.

2004 ലാണ് സുക്കര്‍ബര്‍ഗ് ഫെയ്‌സ്ബുക്കിന് തുടക്കമിട്ടത്. 2021 ല്‍ തന്നെ കമ്പനി 1 ട്രില്യണ്‍ ഡോളര്‍ വിപണിമൂല്യം എന്ന നേട്ടം കൈവരിച്ചു. മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്റെ 19-ാം വയസിലാണ് ഫെയ്‌സ്ബുക്ക് ആരംഭിച്ചത്. 2021 ല്‍, മെറ്റാവേര്‍സ് എന്ന വന്‍ ലക്ഷ്യം മുന്‍നിര്‍ത്തി കമ്പനിയുടെ പേര് മെറ്റ എന്ന് മാറ്റി. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം നിലവില്‍ ഫെസ്ബുക്കിന്റെ വിപണിമൂല്യം 1.489 ട്രില്യണ്‍ ഡോളര്‍ ആണ്.

വിപണി മൂല്യത്തിന്റെ കാര്യത്തിൽ, മൈക്രോസോഫ്റ്റ്, ആപ്പിൾ, എൻവിഡിയ, ആമസോൺ, ആൽഫബെറ്റ് (ഗൂഗിളിന്റെ മാതൃ കമ്പനി), സൗദി അരാംകോ എന്നിവയാണ് മെറ്റയ്ക്ക് മുന്നിലുള്ളത്. ഫോർബ്‌സിന്റെ കണക്കനുസരിച്ച്, മെറ്റാ പ്ലാറ്റ്‌ഫോമുകളുടെ സഹസ്ഥാപകനും സിഇഒയുമായ മാർക്ക് സക്കർബർഗ് 2025 ൽ ലോകത്തിലെ ഏറ്റവും ധനികരായ വ്യക്തികളിൽ  216 ബില്യൺ ഡോളറിന്റെ അമ്പരപ്പിക്കുന്ന ആസ്തിയുമായി രണ്ടാം സ്ഥാനത്താണ്.

vachakam
vachakam
vachakam

2004 ല്‍, വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റ് പീറ്റര്‍ തീലില്‍ നിന്ന് നേടിയ 5,00,000 ഡോളര്‍ ഏയ്ഞ്ചല്‍ നിക്ഷേപമാണ് സുക്കര്‍ബര്‍ഗിന്റെ തലവര മാറ്റിയത്. തൊട്ടടുത്ത വര്‍ഷം തന്നെ അദ്ദേഹം തന്റെ സംരംഭത്തിന് ഫെയ്‌സ്ബുക്ക് എന്ന പേരു നല്‍കി. 2005-ൽ, യാഹൂ 1 ബില്യൺ ഡോളറിന് ഫേസ്ബുക്ക് വാങ്ങാൻ വാഗ്ദാനം ചെയ്തു, പക്ഷേ സക്കർബർഗ് ആ ഓഫർ നിരസിച്ചു.

2012ല്‍ ഫെയ്‌സ്ബുക്ക് ഫോട്ടോ ഷെയറിംഗ് ആപ്പായ ഇന്‍സ്റ്റാഗ്രാം 1 ബില്യണ്‍ ഡോളറിന് സ്വന്തമാക്കിയത് വഴിത്തിരിവായി. തുടര്‍ന്ന് കമ്പനിയുടെ ഐപിഒ വന്‍ ഹിറ്റാായി. 2007 ല്‍ തന്റെ 23 -ാം വയസില്‍ സുക്കര്‍ബര്‍ഗ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്വയം നിര്‍മ്മിത കോടീശ്വരനായി.  2014 ലാണ് കമ്പനി അതിന്റെ ചരിത്രത്തിലെ ഏറ്റവും മൂല്യവത്തായ ഏറ്റെടുപ്പ് നടത്തിയത്. മെറ്റാ പ്ലാറ്റ് ഫോംസിൽ ഏകദേശം 13% ഓഹരി പങ്കാളിത്തമാണ് ഇന്നു സുക്കര്‍ബര്‍ഗിനുള്ളത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam