അടുത്ത തലമുറ നിർമിതബുദ്ധി ഭാഷാ മോഡലുകളായ ‘ലാമ 4 സ്കൗട്ട്, ലാമ 4 മാവെറിക്’ എന്നിവ പുറത്തിറക്കി മെറ്റ.
വാട്സ്ആപ്, മെസഞ്ചർ, ഇൻസ്റ്റഗ്രാം ഡയറക്ട്, മെറ്റ എ.ഐ എന്നീ പ്ലാറ്റ്ഫോമുകളിൽ ലഭ്യമാകുന്ന ഈ മോഡലുകൾ ലാമ 4 കുടുംബത്തിലെ ആദ്യ രണ്ട് ഓപൺ സോഴ്സ് എ.ഐ മോഡലുകളാണ്.
രണ്ട് മോഡലുകൾകൂടി വൈകാതെ പുറത്തിറക്കുമെന്ന് അധികൃതർ സൂചന നൽകി. കുറഞ്ഞ മുതൽമുടക്കിൽ ഗംഭീര മികവോടെ എത്തിയ ചൈനീസ് കമ്പനിയായ ഡീപ്സീക്കിന്റെ ആര്1, വി3 എന്നീ എ.ഐ മോഡലുകളെ നേരിടാനാണ് മെറ്റ പുതിയ എ.ഐ മോഡലുകൾ അവതരിപ്പിച്ചത്.
ഓപൺ എ.ഐയുടെ ചാറ്റ് ജി.പി.ടി വിജയമായതോടെ നിർമിതബുദ്ധി മേഖലയിൽ വൻ മുതൽമുടക്ക് നടത്തി കളംപിടിക്കാനുള്ള ശ്രമത്തിലാണ് മെറ്റയും മൈക്രോസോഫ്റ്റും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്