സോഷ്യൽ മീഡിയ ഭീമനായ മെറ്റ, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, മെസഞ്ചർ എന്നിവയുൾപ്പെടെ എല്ലാ ആപ്പുകളിലും കൗമാരക്കാർ എഐ ക്യാരക്‌ടേഴ്‌സ് ഫീച്ചർ ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കുന്നതായി പ്രഖ്യാപിച്ചു.
ജനനത്തീയതി പ്രകാരം കൗമാരക്കാരായി തിരിച്ചറിയുന്ന ഉപയോക്താക്കൾക്കും മുതിർന്നവരായി തിരിച്ചറിയുന്നവരും എന്നാൽ കൗമാരക്കാരായി തിരിച്ചറിയാൻ കമ്പനിയുടെ പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കുന്നവർക്കും ഈ നിരോധനം ബാധകമാണ്. നിരോധനം താൽക്കാലികമാണെന്ന് മെറ്റ പറഞ്ഞു. വ്യത്യസ്‍ത വ്യക്തിത്വങ്ങളുള്ള ചാറ്റ്ബോട്ടുകളാണ് എഐ ക്യാരക്‌ടേഴ്‌സ്.
കൗമാരക്കാർക്ക് മെറ്റയുടെ ഈ ഫീച്ചർ ഉപയോഗിക്കാൻ കഴിയില്ലെങ്കിലും അവർക്ക് ഇപ്പോഴും സ്റ്റാൻഡേർഡ് മെറ്റ എഐ അസിസ്റ്റന്‍റ് ഉപയോഗിക്കാൻ കഴിയും. പക്ഷേ അതിൽ കർശനമായ പ്രായാധിഷ്‍ഠിത സുരക്ഷാ നടപടികൾ ഉണ്ടായിരിക്കും.
മാത്രമല്ല എഐ ചാറ്റ്ബോട്ടുകളുമായി തങ്ങളുടെ കുട്ടികൾ എന്തൊക്കെ രീതിയിലാണ് ഇടപഴകുന്നതെന്ന് മാതാപിതാക്കൾക്ക് കാണാൻ കഴിയുന്ന ഒരു അപ്‌ഡേറ്റ് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് മെറ്റ അറിയിച്ചു. ഈ അപ്‍ഡേഷൻ ഉടനടി ലോഞ്ച് ചെയ്യും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
