ഐഫോൺ 17 പ്രോ മോഡലുകൾ എന്തൊക്കെ അപ്‌ഗ്രേഡുകൾ കൊണ്ടുവരുമെന്ന് കാണാൻ മൊബൈൽ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇപ്പോൾ ഐഫോൺ 17 പ്രോ സ്മാർട്ട്‌ഫോണുകൾ വാർത്തകളിൽ ഇടം നേടുകയാണ്. മൂന്ന് പ്രധാന അപ്‌ഗ്രേഡുകൾ ഉപയോഗിച്ച് ആപ്പിൾ ഐഫോൺ 17 പ്രോ ഫ്ലാഗ്ഷിപ്പുകളുടെ ക്യാമറ നിലവാരം മെച്ചപ്പെടുത്തുമെന്ന് ഒരു പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ഐഫോൺ 17 ഫോണുകൾ വാങ്ങുന്നവർക്ക് അടുത്ത ലെവൽ ക്യാമറ അനുഭവം ലഭിക്കുമെന്ന് ലീക്കായ ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഐഫോൺ 17 പ്രോ മോഡലുകൾ 48 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസുമായി വരുമെന്ന് മുമ്പ് കിംവദന്തികൾ ഉണ്ടായിരുന്നു.
ഇപ്പോള്‍ ഒപ്റ്റിക്കല്‍ സൂമിംഗ് കപ്പാസിറ്റി, പുതിയ ക്യാമറ ആപ്പ് എന്നിവയെ കുറിച്ചുള്ള മറ്റ് ലീക്കുകളും പുറത്തുവന്നിരിക്കുകയാണ്. മൂന്ന് പ്രധാന അപ്‌ഗ്രേഡുകളാണ് ഇതിലുള്ളത്. ഐഫോണ്‍ 17 പ്രോ മോഡലുകളില്‍ 8x വരെ ഒപ്റ്റിക്കല്‍ സൂം ആപ്പിള്‍ ഉപഭോക്താവിന് നല്‍കും എന്നതാണ് അപ്‌ഗ്രേഡായി പറയപ്പെടുന്ന ഒരു വിവരം.
ഐഫോണ്‍ 16 പ്രോയില്‍ നിലവില്‍ ലഭ്യമായത് 5x ഒപ്റ്റിക്കല്‍ സൂമാണ്. ഇക്കാര്യം സത്യമെങ്കില്‍ സാംസങ് ഗാലക്സി എസ്25 അള്‍ട്രാ, ഷവോമി 15 അള്‍ട്ര, വിവോ എക്സ്200 പ്രോ പോലുള്ള ഹൈ-എന്‍ഡ് സ്‌മാര്‍ട്ട്‌ഫോണുകള്‍ക്ക് ഇത് ഭീഷണിയായേക്കും.
ഫോട്ടോഗ്രാഫിയിലും വീഡിയോ ഷൂട്ടിംഗിലും ഉപയോക്താക്കൾക്ക് കൂടുതൽ കഴിവുകൾ നൽകുകയും ചിത്രീകരണം ആയാസ രഹിതമാക്കുകയും ചെയ്യുക എന്നതാണ് ഈ ആപ്പ് കൊണ്ട് ലക്ഷ്യമിടുന്നത്. മറ്റൊരു പ്രധാന വിവരം ഐഫോൺ 17 പ്രോയുടെ മുകൾ വശത്തായി ഒരു ക്യാമറ ബട്ടൺ കൂടി ഉണ്ടാകും എന്നതാണ്. നിലവിൽ എല്ലാ ഐഫോൺ 16 മോഡലുകളുടെയും താഴെ-വലത് അറ്റത്തുള്ള ക്യാമറ കൺട്രോൾ ബട്ടണിന് പുറമേയാകും ഇത്.
പുതിയ ബട്ടൺ ക്യാമറ ഇന്റർഫേസിലേക്ക് വേഗത്തിലുള്ള ആക്‌സസ് വാഗ്ദാനം ചെയ്യുകയും ലെൻസുകൾ മാറുകയോ ഷൂട്ടിംഗ് മോഡുകൾ മാറ്റുകയോ പോലുള്ള വിവിധ സെറ്റിങ്സുകളിലേക്ക് വേഗത്തിലുള്ള ആക്സസ് നൽകുകയും ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്