'പ്രൈവറ്റ് എഐ കമ്പ്യൂട്ട്' എന്ന പുതിയ ക്ലൗഡ് പ്ലാറ്റ്‌ഫോം ആരംഭിക്കാൻ ഗൂഗിൾ. എഐ മോഡലുകളെ കൂടുതൽ മികച്ചതാക്കാനും സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യാതെ വിപുലമായ എഐ പ്രോസസ്സിംഗ് പ്രാപ്തമാക്കാനുമാണ് ഇതിലൂടെ ഗൂഗിളിന്റെ ലക്‌ഷ്യം.
ഉപയോക്താക്കൾ പങ്കിടുന്നതോ വിശകലനം ചെയ്യുന്നതോ ആയ കാര്യങ്ങൾ ഗൂഗിളിന് പോലും ആക്‌സസ് ചെയ്യാൻ കഴിയാത്ത വിധത്തിലാണ് ഈ സിസ്റ്റം രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്ന് കമ്പനി പറയുന്നു. ഗൂഗിൾ എഞ്ചിനീയർമാരോ പരസ്യദാതാക്കളോ ഉൾപ്പെടെ ഒരു ബാഹ്യ ഏജൻസിക്കും ഉപയോക്താക്കളുടെ ഡാറ്റ പരിശോധിക്കാൻ കഴിയില്ലെന്ന് അത് അവകാശപ്പെടുന്നു.
ഉപകരണത്തിലെ സുരക്ഷയും ക്ലൗഡ് തലത്തിലുള്ള സുരക്ഷാപഴുതുകളും തമ്മിലുള്ള വിടവ് ഈ സാങ്കേതികവിദ്യ നികത്തുന്നുവെന്ന് കമ്പനി പറയുന്നു. ആപ്പിള്‍ പോലുള്ള കമ്പനികള്‍ സ്വന്തം ക്ലൗഡ് സിസ്റ്റങ്ങളുമായി സമാനമായ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന സാഹചര്യത്തിലാണ് ഗൂഗിളിന്റെ നീക്കം. എഐയെ കൂടുതല്‍ സ്വകാര്യവും സുതാര്യവുമാക്കാനുള്ള മത്സരത്തില്‍ ഗൂഗിളിന്റെ ഒരു വലിയ ചുവടുവെപ്പാണിത്.
ഗൂഗിളിന്റെ കസ്റ്റം ടെന്‍സര്‍ പ്രോസസിംഗ് യൂണിറ്റുകളില്‍ (TPUs) നിര്‍മ്മിച്ച ഒരു സുരക്ഷിത ക്ലൗഡ് എന്‍വയോണ്‍മെന്റിലാണ് പ്രൈവറ്റ് എഐ കമ്പ്യൂട്ട് പ്രവര്‍ത്തിക്കുന്നതെന്ന് ഗൂഗിളിന്റെ എഐ ഇന്നൊവേഷന്‍ ആന്‍ഡ് റിസര്‍ച്ച് വൈസ് പ്രസിഡന്റ് ജയ് യഗ്‌നിക് പറയുന്നു. എന്‍ക്രിപ്ഷനും റിമോട്ട് അറ്റസ്റ്റേഷനും ഉപയോഗിച്ച് ഉപയോക്താക്കളുടെ ഉപകരണങ്ങള്‍ സുരക്ഷിത എന്‍വയോണ്‍മെന്റിലേക്ക് കണക്റ്റുചെയ്ത് ഡാറ്റ സുരക്ഷിതമായി പ്രോസസ് ചെയ്യുന്നു.
ഗൂഗിളിന്റെ എഞ്ചിനീയര്‍മാര്‍ക്കോ പരസ്യം നല്‍കുന്നവര്‍ക്കോ ഉള്‍പ്പെടെ ഒരു ബാഹ്യ ഏജന്‍സിക്കും ഉപയോക്താക്കളുടെ ഡാറ്റയിലേക്ക് എത്തിനോക്കാന്‍ കഴിയില്ലെന്ന് ഉറപ്പാക്കിക്കൊണ്ട്, 'ടൈറ്റാനിയം ഇന്റലിജന്‍സ് എന്‍ക്ലേവ്‌സ്' (TIE) എന്ന് ഗൂഗിള്‍ വിളിക്കുന്ന സംവിധാനം ഈ സാങ്കേതികവിദ്യയ്ക്ക് കൂടുതല്‍ സുരക്ഷ നല്‍കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
