ഇന്‍റർനെറ്റിലെ പ്രധാന സേവനങ്ങളെ താറുമാറാക്കി ഗൂഗിൾ ക്ലൗഡ് സർവീസ് തകരാർ; സാങ്കേതിക പ്രശ്നം പരിഹരിച്ചതായി ഗൂഗിൾ 

JUNE 13, 2025, 2:07 AM

തിരുവനന്തപുരം: ഇന്‍റർനെറ്റിലെ പ്രധാന സേവനങ്ങളെ താറുമാറാക്കി ഗൂഗിൾ ക്ലൗഡ് സർവീസ് തകരാർ. സ്പോട്ടിഫൈയും, ഡിസ്‌കോർഡും, ഗൂഗിൾ മീറ്റും, ചാറ്റ് ജിപിടിയും അടക്കമുള്ള അനേകം ഇന്‍റര്‍നെറ്റ് സേവനങ്ങൾ ആഗോളതലത്തില്‍ തടസപ്പെട്ടു. 

എന്നാൽ ക്ലൗഡിലുണ്ടായ സാങ്കേതിക പ്രശ്നം രാത്രി പരിഹരിച്ചതായി ആണ് ഗൂഗിൾ അറിയിക്കുന്നത്. ഇന്നലെ രാത്രിയാണ് സ്പോട്ടിഫൈയും, ഡിസ്‌കോർഡും, ഗൂഗിളും അടക്കമുള്ള ഇന്‍റര്‍നെറ്റ് സേവനങ്ങളില്‍ ഉപഭോക്താക്കള്‍ തടസം നേരിട്ടത്. ആമസോണ്‍ വെബ് സര്‍വീസും ലഭ്യമല്ലെന്ന് ചില ഉപഭോക്താക്കള്‍ പരാതി രേഖപ്പെടുത്തിയെങ്കിലും കമ്പനി ഇക്കാര്യം നിഷേധിച്ചിരുന്നു.

അതേസമയം ഗൂഗിള്‍ ഗ്ലൗഡിലുണ്ടായ ഔട്ടേജാണ് പ്രശ്നങ്ങള്‍ സൃഷ്ടിച്ചത് എന്നാണ് ക്ലൗഡ്‌ഫ്ലെയര്‍ വക്താവിന്‍റെ പ്രതികരണം. എന്നാല്‍ പ്രധാന സേവനങ്ങള്‍ തടസപ്പെട്ടിട്ടില്ലെന്നും ക്ലൗഡ്‌ഫ്ലെയര്‍ അധികൃതര്‍ വ്യക്തമാക്കി. ഗൂഗിള്‍ ക്ലൗഡില്‍ സാങ്കേതിക പ്രശ്നം നേരിട്ടതിനെ കുറിച്ച് അന്വേഷിക്കുകയാണ് എന്നാണ് ഗൂഗിളിന്‍റെ പ്രതികരണം. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam