ഇന്ന് ദശലക്ഷക്കണക്കിന് ആളുകൾ വിവരങ്ങൾ തിരയാനും, ഷോപ്പുചെയ്യാനും, വീഡിയോകൾ കാണാനും ഗൂഗിൾ ക്രോം ബ്രൗസർ ഉപയോഗിക്കുന്നു. ഇപ്പോൾ കമ്പനി ക്രോമിനെ കൂടുതൽ മികച്ചതാക്കാൻ ഒരുങ്ങുകയാണ്. അതായത് ഗൂഗിൾ ജെമിനി എഐ ക്രോമിലേക്ക് സംയോജിപ്പിച്ചിരിക്കുന്നു. സമീപകാലത്ത് ക്രോം ബ്രൗസറിൽ വന്ന ഏറ്റവും പ്രധാനപ്പെട്ട അപ്‌ഡേറ്റുകളിൽ ഒന്നാണിത്.
ഓപ്പൺഎഐ, ആന്ത്രോപിക്, പെർപ്ലെക്സിറ്റി തുടങ്ങിയ എതിരാളികൾക്കെതിരെ ഗൂഗിൾ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്താൻ ശ്രമിക്കുന്ന സമയത്താണ് ഈ നീക്കം എന്നത് ശ്രദ്ധേയമാണ്. ഈ കമ്പനികളെല്ലാം AI-അധിഷ്ഠിത ബ്രൗസിംഗ്ടൂളുകൾ അവതരിപ്പിക്കുന്നു.
അമേരിക്കയിലെ മാക്, വിൻഡോസ് കമ്പ്യൂട്ടറുകളിലും മൊബൈൽ ഡിവൈസുകളിലും ആയിരിക്കും ഗൂഗിള്‍ ക്രോമിലെ ജെമിനി എഐ സംയോജനം തുടക്കത്തിൽ ലഭ്യമാകുക. ക്രോമിലെ ഒരു പുതിയ ജെമിനി ബട്ടൺ ഉപയോക്താക്കളെ വെബ്‌പേജുകളുടെ ഉള്ളടക്കത്തെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കാനും വിവരങ്ങൾ സംഗ്രഹിക്കാനും ഒന്നിലധികം ടാബുകളുമായി ഒരേസമയം സംവദിക്കാനും അനുവദിക്കും. മൊബൈലിൽ ഐഒഎസിലും ആൻഡ്രോയിഡിലും ഈ സംയോജനം യൂസര്‍മാര്‍ക്ക് ലഭ്യമാകും.
ടാബുകൾ മാറാതെ തന്നെ ഉപയോക്താക്കൾക്ക് കലണ്ടർ, യൂട്യൂബ്, മാപ്‌സ് പോലുള്ള ആപ്പുകളുമായി നേരിട്ട് കണക്റ്റ് ചെയ്യാൻ ഇനി മുതല്‍ കഴിയും. കൂടാതെ ബ്രൗസിംഗ് ഹിസ്റ്ററിയോ സർഫേസ് ലിങ്കുകളോ എഐക്ക് ഭാഗികമായി ഓര്‍ത്തെടുത്ത് വീണ്ടും സെർച്ച് ചെയ്യാൻ കഴിയും. കൂടാതെ, എഐ മോഡ് സെര്‍ച്ചുകളും പേജ്-നിർദ്ദിഷ്‌ട ചോദ്യങ്ങളും പിന്തുണയ്ക്കുന്നതിനായി ക്രോമിന്‍റെ ഓമ്‌നിബാർ അപ്‌ഡേറ്റ് ചെയ്‌തുവരികയാണ്.
ക്രോമിലെ സുരക്ഷാ സവിശേഷതകളും ഗൂഗിൾ വിപുലീകരിക്കുന്നുണ്ട്. സ്‌കാമുകൾ, വ്യാജ വൈറസ് അലേർട്ടുകൾ, ഫിഷിംഗ് ശ്രമങ്ങൾ എന്നിവ കണ്ടെത്താനുള്ള ക്രോമിന്റെ കഴിവ് ജെമിനി എഐ വർധിപ്പിക്കും എന്നാണ് പ്രതീക്ഷ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്