വ്യത്യസ്ത ആവശ്യങ്ങൾക്കായി ഒന്നിലധികം ഗൂഗിൾ അക്കൗണ്ടുകൾ ഉപയോഗിക്കുന്ന ആളാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്ക്ഗൂഗിളിന്റെ അക്കൗണ്ട് സ്വിച്ചർ ഇന്റർഫേസ് പരിചിതമായിരിക്കും. ഇത് സമയമെടുക്കുന്നതും ചിലപ്പോൾ നിരാശാജനകവുമാണ്. അതുകൊണ്ട് ഗൂഗിൾ അതിന്‍റെ ആപ്പുകളിൽ ഉടനീളം ഒരു ലളിതമായ അക്കൗണ്ട് സ്വിച്ചർ ഫീച്ചർ പുറത്തിറക്കിയിരിക്കുന്നു.
ഈ സവിശേഷത ഇപ്പോൾ നിങ്ങളുടെ സ്മാർട്ട്‌ഫോണിലെ വ്യത്യസ്ത ഗൂഗിൾ അക്കൗണ്ടുകൾക്കിടയിൽ മാറുന്നത് എളുപ്പമാക്കും. വ്യത്യസ്‍ത പ്രൊഫൈലുകൾക്കിടയിൽ മാറാൻ കുറച്ച് ടാപ്പുകൾ മാത്രമേ ഇനി ആവശ്യമുള്ളൂ. ഈ വിധത്തിൽ, ഗൂഗിൾ അതിന്‍റെ പല ആപ്പുകളിലും അക്കൗണ്ടുകൾ മാറുന്ന രീതി മാറ്റുകയാണ്.
പുതിയതും മെച്ചപ്പെടുത്തിയതുമായ ഈ ഫീച്ചർ ഇപ്പോൾ ഗൂഗിൾ ട്രാൻസ്ലേറ്റ് (പതിപ്പ് 9.9.58), വാലറ്റ് (പതിപ്പ് 25.20), ടാസ്‌ക്ക്സ് (പതിപ്പ് 2025.05.19) എന്നിവയിൽ ലഭ്യമാണ്. ഈ പുതിയ ഡിസൈൻ കമ്പ്യൂട്ടറിൽ കാണുന്നതുപോലെ തന്നെയാണ്. നേരത്തെ ഈ മാറ്റം ഗൂഗിൾ മാപ്പിലും കണ്ടിരുന്നു. കലണ്ടറിലും കീപ്പിലും ഈ ഫീച്ചര്‍ വരുന്നതിന്‍റെ സൂചനകളും ഉണ്ടായിരുന്നു.
മുമ്പ്, പല ഗൂഗിൾ ആപ്പുകളിലും അക്കൗണ്ടുകൾ മാറാൻ ഒന്നിലധികം ഘട്ടങ്ങൾ ആവശ്യമായിരുന്നു. ആദ്യം നിങ്ങളുടെ പ്രൊഫൈലിൽ ടാപ്പ് ചെയ്യുക, തുടർന്ന് നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് മാനേജ് ചെയ്യുക എന്ന ഓപ്ഷനിലേക്ക് പോകുക. ഇതിനുശേഷം ഉപയോക്താവിന് തന്‍റെ പ്രൊഫൈലിന്‍റെ ലിസ്റ്റ് ലഭിക്കും. എന്നാൽ പുതിയ രൂപകൽപ്പന ഈ പ്രക്രിയയെ കൂടുതൽ ലളിതവും എളുപ്പവുമാക്കുന്നു.
പുതിയ രീതി അനുസരിച്ച് അക്കൗണ്ടുകൾ മാനേജ് ചെയ്യാൻ പോകേണ്ട ആവശ്യം ഇല്ല. പകരം ഉപയോക്താക്കൾക്ക് അവരുടെ പ്രൊഫൈൽ ഫോട്ടോയിൽ ഇപ്പോൾ "അക്കൗണ്ട് മാറുക" എന്ന ഡ്രോപ്പ്ഡൗൺ ലഭിക്കും. അതിൽ ഒരിക്കൽ ടാപ്പ് ചെയ്താൽ ഉപയോക്താവിന്‍റെ മറ്റ് ലിങ്ക് ചെയ്‌ത അക്കൗണ്ടുകൾ, പുതിയ അക്കൗണ്ട് ചേർക്കാനുള്ള ഓപ്ഷൻ, ഉപകരണം കൈകാര്യം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ എന്നിവ കാണിക്കും. ഇവിടെ നിന്ന് ഉപയോക്താവിന് തന്‍റെ മറ്റ് വിവിധ അക്കൗണ്ടുകൾക്കിടയിൽ മാറാൻ കഴിയും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്