സെര്‍ച്ച് എഞ്ചിന്‍ ഭീമനായ ഗൂഗിളിന് ഇന്ന് 27-ാം ജന്മദിനം. തങ്ങളുടെ ആദ്യത്തെ ലോഗോ ഡൂഡിലായി അവതരിപ്പിച്ചാണ് ഗൂഗിള്‍ ഇത് ആഘോഷിച്ചിരിക്കുന്നത്. 1998 ല്‍ രൂപകല്‍പന ചെയ്ത ലോഗോയാണ് ഡൂഡിലായി അവതരിപ്പിച്ചിരിക്കുന്നത്. ഇത് ഉപയോക്താക്കളെ ഗൂഗിളിന്റെ പഴയ കാലം ഓര്‍മിപ്പിക്കുന്നതാണ്.
1998 ല്‍ വാടകയ്‌ക്കെടുത്ത ഒരു ഗാരേജിലാണ് ഗൂഗിളിന്റെ ആദ്യ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. ലോകത്തെ വിവരങ്ങള്‍ സംഘടിപ്പിക്കുകയും അത് എല്ലാവര്‍ക്കും ലഭ്യമാക്കുകയും ഉപയോഗ പ്രദമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഗൂഗിള്‍ സ്ഥാപിതമായത്. 'ബാക്ക്‌റബ്' (BackRub) എന്നായിരുന്നു ആദ്യം ഈ സെര്‍ച്ച് എഞ്ചിനെ ലാറി പേജും, സെര്‍ജി ബ്രിന്നും വിളിച്ചിരുന്നത്. പിന്നീട് അത് ഗൂഗിള്‍ എന്നാക്കി മാറ്റുകയായിരുന്നു.
യഥാര്‍ത്ഥത്തില്‍ വലിയ സംഖ്യ എന്ന അര്‍ത്ഥമുള്ള 'googol' എന്ന വാക്ക് തെറ്റായി എഴുതിയാണ് google ആയത്. അസംഖ്യം വിവരങ്ങള്‍ ലഭിക്കുന്ന ഇടം എന്ന അര്‍ത്ഥത്തിലാണ് ആ പേര് നല്‍കിയത്. 1998 സെപ്റ്റംബര്‍ 27 നാണ് 'ഗൂഗിള്‍.ഐഎന്‍സി' എന്ന കമ്പനിക്ക് തുടക്കമിട്ടത്. പിന്നീട് 2015 ല്‍ ആല്‍ഫബെറ്റ് എന്ന കമ്പനി രൂപീകരിക്കുകയും ഗൂഗിള്‍ ഉള്‍പ്പടെയുള്ള അനുബന്ധമായി പ്രവര്‍ത്തിച്ച വിവിധ സ്ഥാപനങ്ങളെ ഒറ്റ കുടക്കീഴില്‍ കൊണ്ടുവരികയും ചെയ്തു. ഇപ്പോള്‍ ആഗോളതലത്തില്‍ ലക്ഷക്കണക്കിന് ജീവനക്കാരുള്ള വലിയ വ്യവസായ ഭീമനാണ് ഗൂഗിള്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്