ആഗോള ഇന്റർനെറ്റ് തടസ്സം: ബാങ്കുകളുടെയും സൂം, ലിങ്ക്ഡ്ഇൻ പോലുള്ള വൻകിട സൈറ്റുകളുടെയും പ്രവർത്തനം നിലച്ചു; ക്ലൗഡ്ഫ്ലെയർ പ്രശ്നം പരിഹരിച്ചു

DECEMBER 5, 2025, 6:45 AM

സാൻഫ്രാൻസിസ്കോ: ലോകമെമ്പാടുമുള്ള നിരവധി പ്രമുഖ വെബ്സൈറ്റുകളുടെ പ്രവർത്തനം തടസ്സപ്പെടുത്തിയ സാങ്കേതിക പ്രശ്നം പരിഹരിച്ചതായി ക്ലൗഡ് സേവന ദാതാക്കളായ ക്ലൗഡ്ഫ്ലെയർ (Cloudflare) അറിയിച്ചു. വെള്ളിയാഴ്ചയാണ് ലോകത്തിലെ പ്രധാന ബാങ്കുകളുടേത് ഉൾപ്പെടെ നിരവധി വെബ്സൈറ്റുകൾ നിശ്ചലമായത്.

ഓൺലൈൻ ബിസിനസ് പ്ലാറ്റ്‌ഫോമായ ഷോപ്പിഫൈ (Shopify), വീഡിയോ കോൺഫറൻസിങ് സേവനമായ സൂം (Zoom), തൊഴിൽ നെറ്റ് വർക്കിങ് സൈറ്റായ ലിങ്ക്ഡ്ഇൻ (LinkedIn) തുടങ്ങി നിരവധി വെബ്സൈറ്റുകൾക്കാണ് തകരാർ നേരിട്ടത്. ഇന്ത്യയിലെ പ്രധാന ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകളായ സെറോധ, ഗ്രോവ് പോലുള്ളവയുടെ സേവനങ്ങളെയും ഇത് ബാധിച്ചു. ഏകദേശം 24 മിനിറ്റോളം നീണ്ട തടസ്സമാണ് ആഗോളതലത്തിൽ പല ഉപയോക്താക്കൾക്കും വലിയ പ്രതിസന്ധി സൃഷ്ടിച്ചത്.

ക്ലൗഡ്ഫ്ലെയർ ഡാഷ്‌ബോർഡും അനുബന്ധ എപിഐകളും (APIs) സംബന്ധിച്ചുള്ള സാങ്കേതിക പ്രശ്‌നമാണ് തടസ്സത്തിന് കാരണമായതെന്നാണ് കമ്പനി വ്യക്തമാക്കിയത്. ഇത് ഒരു സൈബർ ആക്രമണമല്ല, മറിച്ച് തങ്ങളുടെ ഫയർവാളിൽ വരുത്തിയ ഒരു മാറ്റം മൂലമാണ് നെറ്റ് വർക്കിൽ പ്രശ്‌നങ്ങളുണ്ടായതെന്നും കമ്പനി വിശദീകരിച്ചു.

vachakam
vachakam
vachakam

ഇന്റർനെറ്റ് ഗതാഗതം നിയന്ത്രിക്കുകയും സുരക്ഷ നൽകുകയും ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ നെറ്റ്‌വർക്കുകളിൽ ഒന്നാണ് ക്ലൗഡ്ഫ്ലെയർ. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് വെബ്സൈറ്റുകൾക്ക് ക്ലൗഡ്ഫ്ലെയർ സേവനം നൽകുന്നതിനാൽ, കമ്പനി നേരിടുന്ന ചെറിയ സാങ്കേതിക പ്രശ്നം പോലും വലിയ വെബ്സൈറ്റുകളുടെ പ്രവർത്തനത്തെ നിശ്ചലമാക്കാൻ കാരണമാകാറുണ്ട്. തകരാർ കണ്ടെത്തിയ ഉടൻ തന്നെ പരിഹാരം നടപ്പാക്കിയെന്നും നിലവിൽ സേവനങ്ങൾ പൂർണ്ണമായും പുനഃസ്ഥാപിച്ചെന്നും ക്ലൗഡ്ഫ്ലെയർ അറിയിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam