സെപ്റ്റംബർ 9 ന് ആപ്പിൾ ഐഫോൺ 17 സീരീസ് ഫോണുകൾ പുറത്തിറക്കും. കൂടുതൽ രാജ്യങ്ങളിൽ ഐഫോണുകളിൽ ഫിസിക്കൽ സിം കാർഡുകളുടെ ഉപയോഗം ഇത്തവണ ഒഴിവാക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മാക്ക് റൂമേഴ്‌സ് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് അനുസരിച്ച് യൂറോപ്യന്‍യൂണിയനില്‍ പുറത്തിറക്കുന്ന ഐഫോണ്‍ 17 സീരീസ് ഫോണുകളില്‍ നിന്നെല്ലാം സിം കാര്‍ഡ് ട്രേ (Simcard Tray) ഒഴിവാക്കാന്‍ ആപ്പിളിന് പദ്ധതിയുണ്ട്. 27 രാജ്യങ്ങളാണ് യൂറോപ്യന്‍യൂണിയനിലുള്ളത്.
ജര്‍മനിയും ഫ്രാന്‍സും സ്‌പെയിനുമെല്ലാം അക്കൂട്ടത്തിലുണ്ട്. സിം കാര്‍ഡ് ട്രേ പോകുന്നതോടെ അവിടെയെത്തുന്ന ഐഫോണുകളിലെല്ലാം ഈ-സിം കാര്‍ഡുകളായിരിക്കും. Advertisement ഇ-സിം സംവിധാനവുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ യൂണിയനിലെ അംഗീകൃത റീട്ടെയിലര്‍മാരോട് പ്രത്യേക പരിശീലനം പൂര്‍ത്തിയാക്കാന്‍ ആപ്പിള്‍ ആവശ്യപ്പെട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
ആപ്പിളിന്റെ സീഡ് ആപ്പ് (Apple SEED) വഴിയാണ് ഈ പരിശീലന കോഴ്‌സ് നല്‍കുന്നത്. ആഗോള തലത്തിലുള്ള ആപ്പിള്‍ സ്റ്റോര്‍ ജീവനക്കാരും റീട്ടെയിലര്‍മാരും ഉപയോഗിക്കുന്ന ആപ്പ് ആണിത്. അതേസമയം യൂറോപ്പില്‍ മാത്രമല്ല മറ്റ് രാജ്യങ്ങളിലും സിം കാര്‍ഡ് ട്രേ ഒഴിവാക്കപ്പെടാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയിലും ചൈനയിലുമെത്തുന്ന ഐഫോണ്‍ 17 സീരീസില്‍ ഫിസിക്കല്‍ സിം +ഇ-സിം എന്ന രീതി തുടരാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് സംബന്ധിച്ച് ആപ്പിള്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
എന്നാല്‍ ഏറ്റവും കനം കുറഞ്ഞ ഐഫോണ്‍ എന്ന വിശേഷണത്തില്‍ എത്തുന്ന ഐഫോണ്‍ 17 എയറില്‍ സിം ട്രേ ഉണ്ടാകില്ലെന്നും ഇ-സിം മാത്രമായിരിക്കുമെന്നും ഉറപ്പാണ്. അങ്ങനെയെങ്കില്‍ സിം കാര്‍ഡ് ട്രേയില്ലാതെ ഇന്ത്യയിലെത്തുന്ന ആദ്യ ഐഫോണ്‍ ആയിരിക്കും ഐഫോണ്‍ 17 എയര്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്