മനുഷ്യമനസ് ആണ് ലോകത്ത് ഏറ്റവും സങ്കീർണമായത് എന്നാണ് പൊതുവെയുള്ള പറച്ചിൽ. മനുഷ്യന്റെ മനസ്സിൽ എന്താണെന്ന് കണ്ടെത്താൻ ഉള്ള വഴികൾ ഒന്നും തന്നെ ലഭ്യമല്ലായിരുന്നു. എന്നാൽ ശാസ്ത്രം അതിവേഗം വളരുകയാണ്. ഏവരെയും അത്ഭുതപ്പെടുത്തുന്ന ഒരു കണ്ടുപിടിത്തവുമായി ആണ് ഇപ്പോൾ ഒരുകൂട്ടം ഗവേഷകർ എത്തിയിരിക്കുന്നത്.
ഒരാള്‍ എടുക്കാന്‍ പോകുന്ന തീരുമാനം ഞെട്ടിക്കുന്ന കൃത്യതയോടെ കണ്ടെത്താന്‍ സാധിക്കുന്ന നിര്‍മ്മിത ബുദ്ധിയുടെ സംവിധാനം വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഒരുകൂട്ടം ഗവേഷകര്‍. സെന്റോര്‍ (Centaur AI) എന്ന് പേരുള്ള ഈ സംവിധാനത്തിന്റെ പ്രവര്‍ത്തനത്തെ തലച്ചോറില്‍ ഇന്‍സ്റ്റാള്‍ ചെയ്ത കമ്പ്യൂട്ടറിനോടാണ് താരതമ്യം ചെയ്യുന്നത്.
മനുഷ്യന്‍ എടുക്കാന്‍ പോകുന്ന തീരുമാനം എന്തായിരിക്കുമെന്ന് കൃത്യതയോടെ കണ്ടെത്തുന്നു എന്നതാണ് സെന്റോര്‍ എഐയെ വ്യത്യസ്തമാക്കുന്നത്. ഹെല്‍ംഹോള്‍ട്‌സ് (Helmholtz) മ്യൂണിച്ചിലെ, ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹ്യുമന്‍- സെന്റേര്‍ഡ് എഐ വിഭാഗത്തിലുളള ഗവേഷകരാണ് ഇത് വികസിപ്പിച്ചെടുത്തത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
വൈവിധ്യമാര്‍ന്ന സാഹചര്യങ്ങളില്‍ ആളുകള്‍ എടുക്കുന്ന തീരുമാനങ്ങള്‍ പ്രവചിക്കാന്‍ ഈ നൂതന കൃത്രിമബുദ്ധി (AI) സംവിധാനത്തിന് കഴിയും എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.160 മനഃശാസ്ത്ര പരീക്ഷണങ്ങളില്‍ നിന്നുള്ള ഡേറ്റാ ഉപയോഗിച്ച് ഒരു വലിയ ഭാഷാ മാതൃക (LLM) സൂക്ഷ്മമായി രൂപപ്പെടുത്തിയിരിക്കുകയാണ് ഗവേഷകര്‍. ഈ കണ്ടുപിടുത്തം ശാസ്ത്രത്തിലെ മികച്ച ഒരു മുന്നേറ്റമാകും എന്നാണ് ഗവേഷകർ കരുതുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്