കാലിഫോർണിയ: അമേരിക്കൻ ടെക് ഭീമനായ ആപ്പിളിന് വൻ തിരിച്ചടി. ചരിത്രത്തിലെ ഏറ്റവും സ്ലിം ഐഫോൺ എയർ രൂപകൽപ്പന ചെയ്ത മുൻനിര ഡിസൈനർ അബിദുർ ചൗധരി ആപ്പിൾ വിട്ടു.
ആറ് വർഷത്തിലേറെയായി ആപ്പിളിൽ ജോലി ചെയ്യുകയും അൾട്രാ-തിൻ ഐഫോൺ എയർ വികസിപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുകയും ചെയ്ത അബിദുർ ചൗധരി പേരിടാത്ത ഒരു എഐ സ്ഥാപനത്തിൽ ചേർന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.
ആപ്പിളിന്റെ ഡിസൈൻ ടീമിലെ വളരെ പ്രധാനപ്പെട്ട വ്യക്തിയായിരുന്നു അബിദുർ ചൗധരി. ചരിത്രത്തിലെ ഏറ്റവും കട്ടി കുറഞ്ഞ ഐഫോണ്‍ എന്ന വിശേഷണവുമായാണ് വിപണിയിലെത്തിയതെങ്കിലും ഐഫോണ്‍ എയറിന് വിപണി പിടിക്കാനായിരുന്നില്ല.
ഐഫോൺ എയറിന്‍റെ മോശം വിപണി പ്രകടനവുമായി ഡിസൈനര്‍ അബിദുർ ചൗധരിയുടെ പിന്മാറ്റത്തിന് യാതൊരു ബന്ധവുമില്ലെന്ന് ബ്ലൂംബെർഗിനെ ഉദ്ദരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
