വിമെൻസ് ബിഗ് ബാഷ് ലീഗിലേക്ക് യാസ്തിക ഭാട്ടിയ തിരിച്ചെത്തുന്നു

OCTOBER 28, 2026, 4:15 AM

പരിക്കിന്റെ നീണ്ട ഇടവേളയ്ക്ക് ശേഷം തകപ്പൻ ഫോമിൽ തിരിച്ചെത്തിയ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ യാസ്തിക ഭാട്ടിയ വിമെൻസ് ബിഗ് ബാഷ് ലീഗിലേക്ക് (WBBL) വീണ്ടും എത്തുന്നു. പ്രമുഖ ഓസ്‌ട്രേലിയൻ ക്ലബ്ബായ ബ്രിസ്ബേൻ ഹീറ്റാണ് ഇരുപത്തഞ്ചുകാരിയായ ഈ ഇന്ത്യൻ താരത്തെ ടീമിലെത്തിച്ചിരിക്കുന്നത്.

പരിക്കേറ്റ വെറ്ററൻ താരം ജെസ് ജോനാസന് പകരക്കാരിയായാണ് യാസ്തിക ബ്രിസ്ബേൻ ഹീറ്റിന്റെ ഭാഗമാകുന്നത്. നിലവിലെ സീസണിൽ ഡബ്ല്യു.ബി.ബി.എല്ലിൽ കളിക്കുന്ന ഏക ഇന്ത്യൻ താരം കൂടിയാണ് യാസ്തിക ഭാട്ടിയ. മുൻപ് മെൽബൺ സ്റ്റാഴ്സിന് വേണ്ടി കളിച്ചിട്ടുള്ള യാസ്തിക, നവംബർ 1-ന് സിഡ്നി തണ്ടറിനെതിരായ മത്സരത്തിന് മുന്നോടിയായി ടീമിനൊപ്പം ചേരും. ടൂർണമെന്റിലുടനീളം താരം ബ്രിസ്ബേനായി കളത്തിൽ ഉണ്ടാകും.

മുൻപ് ലിഗമെന്റ് പരിക്കിനെ തുടർന്ന് പതിനെട്ട് മാസത്തോളം ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്ന യാസ്തിക, 2026-ൽ ലോർഡ്സിൽ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് സെഞ്ചുറി നേടി ചരിത്രം കുറിച്ചാണ് അന്താരാഷ്ട്ര തലത്തിലേക്ക് തിരിച്ചെത്തിയത്.

vachakam
vachakam
vachakam

വനിതാ പ്രീമിയർ ലീഗിൽ (WPL) മുംബൈ ഇന്ത്യൻസിനൊപ്പം രണ്ട് തവണ കിരീടം നേടിയിട്ടുള്ള യാസ്തികയുടെ സാന്നിധ്യം ടീമിന്റെ ബാറ്റിംഗ് നിരയ്ക്ക് വലിയ കരുത്ത് പകരുമെന്ന് ബ്രിസ്ബേൻ ഹീറ്റ് പരിശീലകൻ മാർക്ക് സോറെൽ പ്രത്യാശ പ്രകടിപ്പിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam