ടി20 ലോകകപ്പ്: നമീബിയയെ കീഴടക്കി യു.എസ്.എയ്ക്ക് തുടർച്ചയായ രണ്ടാം ജയം

FEBRUARY 15, 2026, 10:14 PM

ചെന്നൈ: ട്വന്റി20 ലോകകപ്പിൽ ഇന്നലെ നടന്ന ഗ്രൂപ്പ് എയിലെ ആദ്യമത്സരത്തിൽ നമീബിയയെ 31 റൺസിന് കീഴടക്കി യു.എസ്.എ തുടർച്ചയായ രണ്ടാം ജയം നേടി സൂപ്പർ എട്ട് പ്രതീക്ഷകൾ സജീവമാക്കി.

ആദ്യം ബാറ്റ് ചെയ്ത യു.എസ്.എ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 199 റൺസ് നേടി. മറുപടിക്കിറങ്ങിയ നമീബിയ പൊരുതി നോക്കിയെങ്കിലും 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 168 റൺസേ നേടാനായുള്ളൂ.

ഓപ്പണർ ലൗറേൻ സ്റ്റീൻകാംപ് നമീബിയക്കായി അർദ്ധ സെഞ്ച്വറി നേടി. യു.എസിനായി ഷാഡ്‌ലി വാൻ ഷാൽക്‌വിക്ക് 2 വിക്കറ്റ് വീഴ്ത്തി.

vachakam
vachakam
vachakam

നേരത്തേ സഞ്ജയ് കൃഷ്ണമൂർത്തിയുടേയും (പുറത്താകാതെ 33 പന്തിൽ 68), ക്യാപ്ടൻ മോണക് പട്ടേലിന്റെയും (30 പന്തിൽ 50) വെടിക്കെട്ട് അർദ്ധ സെഞ്ച്വറി ഇന്നിംഗ്‌സുകളാണ് യു.എസ്.എയ്ക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. വില്യം പീറ്റർ മൈബുർഗും ക്യാപ്ടൻ ജെറാർഡ് എരാസ്മസും 2 വിക്കറ്റ് വീതം വീഴ്ത്തി.

4 പോയിന്റുമായി യു.എസ് മൂന്നാമതാണ് ഗ്രൂപ്പിൽ. കളിച്ച മൂന്ന് മത്സരവും തോറ്റ നമീബിയ ടൂർണമെന്റിൽ നിന്ന് പുറത്തായി.

ടൂർണമെന്റിൽ ഇതുവരെ 12 വിക്കറ്റുകൾ നേടിക്കഴിഞ്ഞ യു.എസ് താരം ഷാൽക് വിക്കാണ് ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയവരിൽ ഒന്നാമതുള്ളത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam