ടി20 ലോകകപ്പ്: ന്യൂസിലൻഡിനെ തോൽപ്പിച്ച് ദക്ഷിണാഫ്രിക്ക

FEBRUARY 15, 2026, 12:00 AM

അഹമ്മദാബാദ് : ട്വന്റി20 ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ ഏഴുവിക്കറ്റിന്റെ വിജയം നേടി ദക്ഷിണാഫ്രിക്ക.

ഇന്നലെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ന്യൂസിലാൻഡ് നിശ്ചിത 20 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 175 റൺസടിച്ചത്. മാർക്ക് ചാപ്മാൻ (48), ഡാരിൽ മിച്ചെൽ (32), ഫിൻ അല്ലെൻ (31),ജെയിംസ് നീഷം (23*) എന്നിവരുടെ പോരാട്ടമാണ് കിവീസിനെ ഈ സ്‌കോറിലെത്തിച്ചത്.

44 പന്തുകളിൽ 86 റൺസ് നേടിയ എയ്ഡൻ മാർക്രമാണ് 17.1 ഓവറിൽ ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിക്കാൻ മുന്നിട്ടുനിന്നത്.

vachakam
vachakam
vachakam

ഏഴാം ഓവറിൽ 64/4 എന്ന നിലയിലായിരുന്ന കിവീസിനെ 74 റൺസ് കൂട്ടിച്ചേർത്ത ചാപ്മാൻ  മിച്ചൽ സഖ്യമാണ് മാന്യമായ സ്‌കോറിലേക്ക് നയിച്ചത്.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മാർക്കോ യാൻസൻ നാലോവറിൽ 40 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam