8 വർഷങ്ങൾക്ക് ശേഷമുള്ള ഇംഗ്ലീഷ് പ്രീമിയർ ലീഗ് തിരിച്ചു വരവ് ആഘോഷിച്ചു സണ്ടർലാന്റ്. തങ്ങളുടെ ഹോം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത 3 ഗോളുകൾക്ക് വെസ്റ്റ് ഹാം യുണൈറ്റഡിനെയാണ് സണ്ടർലാന്റ് തോൽപ്പിച്ചത്.
മുൻ ആഴ്‌സണൽ ക്യാപ്ടൻ ഗ്രാനിറ്റ് ശാക്ക ക്യാപ്ടൻ ആയി പുത്തൻ താരങ്ങളും ആയി കളത്തിൽ ഇറങ്ങിയ സണ്ടർലാന്റ് വെസ്റ്റ് ഹാമിനെ ഞെട്ടിക്കുക തന്നെയായിരുന്നു.
മത്സരത്തിൽ രണ്ടാം പകുതിയിൽ ആണ് ഗോളുകൾ പിറന്നത്. ചാമ്പ്യൻഷിപ്പ് പ്ലെ ഓഫ് ഫൈനലിൽ
ഗോൾ നേടിയ മയെണ്ട ആൽഡറെറ്റയുടെ ക്രോസിൽ നിന്നു ഹെഡറിലൂടെ 61 -ാമത്തെ മിനിറ്റിൽ സണ്ടർലാന്റിന് 8 വർഷത്തിന് ശേഷമുള്ള ആദ്യ പ്രീമിയർ ലീഗ് ഗോൾ സമ്മാനിച്ചു. 73 -ാമത്തെ മിനിറ്റിൽ മറ്റൊരു ഹെഡറിലൂടെ ഗോൾ നേടിയ മുൻ ആഴ്‌സണൽ അക്കാദമി താരം ഡാൻ ബല്ലാർഡ് സണ്ടർലാന്റിന് രണ്ടാം ഗോളും സമ്മാനിച്ചു. 92 -ാമത്തെ മിനിറ്റിൽ തലിബിയുടെ പാസിൽ നിന്നു ഗോൾ നേടിയ വിൽസൻ ഇസിഡോർ സണ്ടർലാന്റിന്റെ സ്വപ്ന ജയം പൂർത്തിയാക്കുക ആയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്