ബിഗ് ത്രീ (ഫെഡറർ, നദാൽ, ജോക്കോവിച്ച്) തരംഗം സൃഷ്ടിച്ച ടെന്നീസ് യുഗത്തിൽ സ്വന്തം പേര് സ്വർണ്ണപ്പത്രങ്ങളിൽ കുറിച്ച സ്വിസ് ഇതിഹാസം സ്റ്റാൻ വാവ്രിങ്ക പ്രൊഫഷണൽ ടെന്നീസിൽ നിന്ന് വിരമിച്ചു. ഇരുപത്തിനാല് വർഷം നീണ്ട കരിയറിനാണ് സ്വന്തം നാടായ സ്വിറ്റ്‌സർലൻഡിൽ നടന്ന ബാസൽ ഓപ്പണിലെ ആദ്യ റൗണ്ട് തോൽവിയോടെ താരം വിരാമമിട്ടത്.
നാൽപ്പത്തൊന്നുകാരനായ വാവ്രിങ്ക ചെക്ക് താരം ജിറി ലെഹെക്കയോടാണ് പരാജയപ്പെട്ടത് (7-5, 7-6). തോൽവിയോടെ കളം വിട്ടെങ്കിലും മത്സരത്തിലുടനീളം വാവ്രിങ്കയുടെ സിഗ്നേച്ചർ വൺ-ഹാന്റഡ് ബാക്ക്‌ഹാന്ഡുകൾക്ക് വലിയ കയ്യടികളോടെയാണ് ഗാലറി പിന്തുണ നൽകിയത്.
കരിയറിൽ ആകെ മൂന്ന് ഗ്രാൻഡ് സ്ലാം കിരീടങ്ങൾ നേടിയ വാവ്രിങ്ക, കരിയർ ബെസ്റ്റ് റാങ്കിംഗിൽ ലോക മൂന്നാം നമ്പർ താരമായും എത്തിയിരുന്നു. 2014-ൽ ഓസ്‌ട്രേലിയൻ ഓപ്പണിൽ നദാലിനെ വീഴ്ത്തി ആദ്യ ഗ്രാൻഡ് സ്ലാം നേടിയ താരം, 2015-ൽ ഫ്രഞ്ച് ഓപ്പണിലും 2016-ൽ യു.എസ് ഓപ്പണിലും ജോക്കോവിച്ചിനെ പരാജയപ്പെടുത്തിയാണ് കിരീടങ്ങൾ ചൂടിയത്.
റോജർ ഫെഡറർക്കൊപ്പം സ്വിറ്റ്‌സർലൻഡിനായി 2008 ബീജിംഗ് ഒളിമ്പിക്സിൽ ഡബിൾസ് സ്വർണ്ണവും ഡേവിസ് കപ്പ് കിരീടവും വാവ്രിങ്ക സ്വന്തമാക്കിയിട്ടുണ്ട്. ഔദ്യോഗിക മത്സരങ്ങൾ അവസാനിച്ചെങ്കിലും ആരാധകർക്കായി ഈ വർഷം ഡിസംബർ 19-ന് ജനീവയിൽ "വൺ ലാസ്റ്റ് ബാക്ക്‌ഹാന്ഡ്" എന്ന പേരിൽ പ്രത്യേക വിടവാങ്ങൽ പ്രദർശന മത്സരം നടക്കും. റോജർ ഫെഡറർ, ആൻഡി മുറെ എന്നിവരും ഈ ചടങ്ങിൽ പങ്കാളികളാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
