യൂറോപ്പ ലീഗ് ഫുട്‌ബോൾ ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ടോട്ടൻഹാമും ഏറ്റുമുട്ടും

MAY 10, 2025, 8:48 AM

യൂറോപ്പ ലീഗ് ഫുട്ബാളിന്റെ ഫൈനലിൽ ഇക്കുറി ഇംഗ്‌ളീഷ് ക്‌ളബുകളായ മാഞ്ചസ്റ്റർ യുണൈറ്റഡും ടോട്ടൻഹാമും ഏറ്റുമുട്ടും. രണ്ടാം പാദ സെമിഫൈനലുകളിൽ മികച്ച വിജയം നേടിയാണ് മാഞ്ചസ്റ്ററും ടോട്ടൻഹാമും ഫൈനലിലെത്തിയത്.

ആദ്യപാദ സെമിയിൽ 3-0ത്തിന് ജയിച്ചിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് കഴിഞ്ഞരാത്രി രണ്ടാം പാദ മത്സരത്തിൽ 4-1 നാണ് സ്പാനിഷ് ക്‌ളബ് അത്‌ലറ്റിക് ക്‌ളബിനെ തോൽപ്പിച്ചത്. ഇരട്ടഗോളുകൾ നേടിയ മേസൺ മൗണ്ടും ഓരോ ഗോളടിച്ച കാസിമെറോയും റാസ്മൂസ് ഹോയ്‌ലാൻഡും ചേർന്നാണ് മാഞ്ചസ്റ്ററിന് വിജയമൊരുക്കിയത്. 7-1 എന്ന ആകെ ഗോൾ മാർജിനാണ് സെമിയിൽ മാഞ്ചസ്റ്റർ നേടിയത്.

ആദ്യ പാദത്തിൽ നോർവീജിയൻ ക്‌ളബ് ബോഡോ ഗ്‌ളിമിറ്റിനെ 3-1ന് തോൽപ്പിച്ചിരുന്ന ടോട്ടൻഹാം രണ്ടാം പാദത്തിൽ 2-0ത്തിനാണ് വിജയം കണ്ടത്. രണ്ടാം പകുതിയിൽ ആറുമിനിട്ടിന്റെ ഇടവേളയിൽ ഡൊമിനിക് സൊളാങ്കേയും പെഡ്രോ പോറോയുമാണ് ടോട്ടൻഹാമിന് വേണ്ടി ഗോളുകൾ നേടിയത്.

vachakam
vachakam
vachakam

ഈ മാസം 22ന് സ്‌പെയ്‌നിലെ ബിൽബാവോയിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡും ടോട്ടൻഹാമും തമ്മിലുള്ള ഫൈനൽ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam