ശ്രീനഗര്‍: ഇന്ത്യയുമായി വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷം ശ്രീനഗര്‍ ആക്രമിച്ച് പാകിസ്ഥാന്‍. നഗരത്തില്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞു.
'വെടിനിര്‍ത്തലിന് എന്താണ് സംഭവിച്ചത്? ശ്രീനഗറില്‍ ഉടനീളം സ്‌ഫോടനങ്ങള്‍ കേട്ടു!,' അദ്ദേഹം എക്സില്‍ എഴുതി.
നിയന്ത്രണ രേഖയില്‍ (എല്‍ഒസി) രാത്രി 8 മണിക്ക് ശേഷം ശനിയാഴ്ച പാകിസ്ഥാന്‍ പ്രകോപനമില്ലാതെ വെടിവയ്പ്പും ഷെല്ലാക്രമണവും നടത്തി. അഞ്ച് മണിക്ക് നിലവില്‍ വന്ന വെടിനിര്‍ത്തലിന് ഇതോടെ 3 മണിക്കൂര്‍ മാത്രമാണ് ആയുസുണ്ടായത്. പാകിസ്ഥാന്റെ ചതി തിരിച്ചറിഞ്ഞ ഇന്ത്യന്‍ സൈന്യം അതിശക്തമായി തിരിച്ചടി ആരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്