‘ഇന്ത്യന്‍ സൈന്യം മുസ്ലീം പള്ളികള്‍ നശിപ്പിച്ചെന്നത് പാക്കിസ്ഥാന്റെ നുണക്കഥ’: കേണല്‍ സോഫിയ ഖുറേഷി

MAY 10, 2025, 10:31 AM

ഡല്‍ഹി: ഇന്ത്യ പാക്കിസ്ഥാന്‍ സംഘര്‍ഷത്തില്‍ ഇന്ത്യയുടെ എസ് 400, ബ്രഹ്‌മോസ് മിസൈല്‍ ബേസ് എന്നിവ തകര്‍ത്തുവെന്ന പാക്കിസ്ഥാന്‍ അവകാശവാദം പൂര്‍ണമായും വാസ്തവ വിരുദ്ധമാണെന്ന് കേണല്‍ സോഫിയ ഖുറേഷി.

ഇന്ത്യന്‍ സൈന്യം മുസ്ലീം പള്ളികള്‍ നശിപ്പിച്ചതായി പാക്കിസ്ഥാന്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നുവെന്നും എന്നാല്‍ ഇന്ത്യ ഒരു മതേതര രാഷ്ട്രമാണെന്നും നമ്മുടെ സൈന്യം ഇന്ത്യയുടെ ഭരണഘടനാ മൂല്യത്തിന്റെ വളരെ മനോഹരമായ പ്രതിഫലനമാണെന്നും അതിനാല്‍ പാക്കിസ്ഥാന്റേത് വ്യാജ പ്രചാരണമാണെന്നും കേണല്‍ സോഫിയ ഖുറേഷി അറിയിച്ചു.

‘കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, നമ്മുടെ ഇന്‍സ്റ്റാളേഷനുകളില്‍ പ്രകോപനമില്ലാതെ ആക്രമണം നടത്തിയതിന് ശേഷം പാക്കിസ്ഥാന് വളരെ കനത്ത തിരിച്ചടി നേരിടേണ്ടി വന്നു. കരയിലും വായുവിലും അവര്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചു. നിര്‍ണായകമായ പാക്കിസ്ഥാന്‍ വ്യോമ താവളങ്ങളായ സ്‌കാര്‍ഡു, ജേക്കബാബാദ്, ബൊളാരി എന്നിവയില്‍ വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്.

vachakam
vachakam
vachakam

നിയന്ത്രണ രേഖയ്ക്ക് അപ്പുറത്ത്, സൈനിക അടിസ്ഥാന സൗകര്യങ്ങള്‍, കമാന്‍ഡ് കണ്‍ട്രോള്‍ സെന്ററുകള്‍, ലോജിസ്റ്റിക് ഇന്‍സ്റ്റാളേഷനുകള്‍ എന്നിവയ്ക്ക് വ്യാപകവും കൃത്യവുമായ നാശനഷ്ടങ്ങള്‍ സംഭവിച്ചു, ഇത് പാക് പ്രതിരോധ, ആക്രമണ ശേഷിയും പാകിസ്ഥാന്റെ മനോവീര്യവും പൂര്‍ണ്ണമായും തകര്‍ക്കാന്‍ കാരണമായി.’ വിങ് കമ്മാന്‍ഡര്‍ വ്യോമിക സിങ് വ്യക്തമാക്കി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam