ഇസ്ലാമാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്ക് (ഐപിഎല്‍) ലോകത്തെ ക്രിക്കറ്റ് ബോര്‍ഡുകള്‍ തങ്ങളുടെ കളിക്കാരെ അയയ്ക്കുന്നത് നിര്‍ത്തണമെന്ന് മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഇന്‍സമാം-ഉള്‍-ഹഖ് ആവശ്യപ്പെട്ടു. വിദേശ ടി20 ലീഗുകള്‍ക്കായി ബിസിസിഐ തങ്ങളുടെ കളിക്കാരെ വിട്ടയച്ചില്ലെങ്കില്‍, ലോകമെമ്പാടുമുള്ള മറ്റ് ബോര്‍ഡുകള്‍ തിിരിച്ചും ഈ നിലപാട് സ്വീകരിക്കുകയും ഇന്ത്യയിലേക്ക് അവരുടെ ക്രിക്കറ്റ് കളിക്കാരെ വിട്ടയക്കുന്നത് നിര്‍ത്തുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.
സ്മൃതി മന്ദാന, ജെമിമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവരുള്‍പ്പെടെയുള്ള ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരങ്ങള്‍ ബിബിഎല്‍, ഡബ്ല്യുസിപിഎല്‍, ദി ഹണ്ട്രഡ് തുടങ്ങിയ വിദേശ ലീഗുകളില്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ വിദേശ ഫ്രാഞ്ചൈസി ടി20 ലീഗുകളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ബിസിസിഐ തങ്ങളുടെ പുരുഷ ക്രിക്കറ്റ് കളിക്കാരെ വിലക്കിയിരിക്കുകയാണ്.
''ലോകമെമ്പാടുമുള്ള എല്ലാ മികച്ച കളിക്കാരും ഐപിഎലില്‍ പങ്കെടുക്കുന്നു. എന്നാല്‍ ഇന്ത്യന്‍ കളിക്കാര്‍ മറ്റ് ലീഗുകളില്‍ കളിക്കാന്‍ പോകുന്നില്ല. അതിനാല്‍, എല്ലാ ബോര്‍ഡുകളും അവരുടെ കളിക്കാരെ ഐപിഎല്ലിലേക്ക് അയയ്ക്കുന്നത് നിര്‍ത്തണം,' പാകിസ്ഥാനിലെ ഒരു പ്രാദേശിക വാര്‍ത്താ ചാനലില്‍ ഇന്‍സമാം പറഞ്ഞു.
ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിനുശേഷം മാത്രമാണ് ഒരു ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരന് വിദേശ ലീഗുകളില്‍ കളിക്കാന്‍ അനുവാദമുള്ളത്. കഴിഞ്ഞ വര്‍ഷം ദിനേശ് കാര്‍ത്തിക് വിരമിക്കല്‍ പ്രഖ്യാപിച്ച ശേഷം എസ്എ20യില്‍ പാള്‍ റോയല്‍സിനായി കളിച്ചു. യുവരാജ് സിംഗ്, ഇര്‍ഫാന്‍ പത്താന്‍ എന്നിവര്‍ ജിടി20 കാനഡ, ലങ്ക പ്രീമിയര്‍ ലീഗ് തുടങ്ങിയ ടൂര്‍ണമെന്റുകളിലും പങ്കെടുത്തിട്ടുണ്ട്. ഇതും വിരമിച്ചതിന് ശേഷം മാത്രമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്