ഐ.എസ്.എല്ലിലെ തങ്ങളുടെ ആദ്യകളിയിൽ ഗോവയെ സമനിലയിൽ തളച്ച് ഇന്റർ കാശി എഫ്.സി

FEBRUARY 15, 2026, 3:03 AM

ഐ.എസ്.എൽ 2025-26 സീസണിലെ തങ്ങളുടെ ആദ്യ മാച്ചിൽ തന്നെ വമ്പന്മാരായ ഗോവയെ 1-1 ന് തളച്ച് കരുത്തുകാട്ടി ഇന്റർ കാശി എഫ്.സി.

ഫത്തോഡ സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ ഗോവക്കായിരുന്നു ആധിപത്യമെങ്കിലും, ശക്തമായ പ്രതിരോധം ഇന്റർ കാശി ഗോവൻ ശ്രമങ്ങളെ തകർക്കുകയായിരുന്നു.

ആദ്യ പകുതിയുടെ അധിക സമയത്ത് തങ്ങളുടെ ആദ്യമത്സരത്തിലെ ആദ്യ ഗോളും ഇന്റർ കാശി നേടി. ടോംബ സിംഗിന്റെ പാസിൽ നിന്നും മലയാളി താരം പ്രശാന്താണ് ഗോൾ നേടിയത്.ഗോൾ വീണതോടെ പൊരുതി കളിച്ച ഗോവക്കാർ, മുന്നേറ്റങ്ങളെ കരുത്തുറ്റ പ്രതിരോധവുമായി ഇന്റർ കാശി തടുത്തു. എന്നാൽ, രണ്ടാം പകുതിയിൽ 80-ാം മിനിറ്റിൽ കാശിയുടെ വല കാത്ത ഗോൾകീപ്പർ ലൂയിസ് ടാറസിന് ചുവപ്പ് കാർഡ് ലഭിച്ചത് തിരിച്ചടിയായി.

vachakam
vachakam
vachakam

മുഹമ്മദ് നെമിലിനെ പെനാൽറ്റി ബോക്‌സിനുള്ളിൽ ഫൗൾ ചെയ്തതിനായിരുന്നു റെഡ് കാർഡ്. പകരക്കാരനായി ശുഭം ദാസ് വലകാക്കാനെത്തിയെങ്കിലും വീണ് കിട്ടിയ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ഡെജാൻ ഡ്രാസിച്ച് എഫ്.സി ഗോവയ്ക്കായി സമനില നേടി. എന്നാൽ, ആദ്യ കളിയിൽ തന്നെ തോൽവി വഴങ്ങാതെ സമനിലയിൽ അവസാനിപ്പിക്കാനായതിന്റെ ആശ്വാസത്തിലാണ് ടീം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam