എഎഫ്‌സി വനിതാ ഏഷ്യൻകപ്പിൽ യോഗ്യത നേടി ഇന്ത്യൻ വനിതാ ടീം

JULY 7, 2025, 8:49 AM

തായ്‌ലൻഡിലെ ചിയാങ് മയി സ്റ്റേഡിയത്തിൽ വച്ച് നടന്ന മത്സരത്തിൽ ആതിഥേയരായ തായ്‌ലൻഡിനെ ഒന്നിനെതിരെ രണ്ട് ഗോളിന് പരാജയപ്പെടുത്തി ഇന്ത്യ എ.എഫ്.സി ഏഷ്യൻകപ്പിന് യോഗ്യത നേടി. 2026ൽ ഓസ്‌ട്രേലിയയിൽ വച്ചാണ് എ.എഫ്.സി ഏഷ്യൻ കപ്പ് നടക്കുന്നത്.

ഇന്ത്യൻ വനിതാ ടീം ആദ്യമായി ഏഷ്യൻകപ്പിന് യോഗ്യത നേടുന്നു എന്ന ചരിത്രം കൂടിയാണ് ഈ വിജയത്തിലൂടെ നേടിയത്. 29-ാം മിനിറ്റിൽ അങ്കിത ബസ്‌ഫോറിലൂടെ ഇന്ത്യ മുന്നിലെത്തിയെങ്കിലും 47-ാം മിനിറ്റിൽ ചറ്റ്ച്ചവൻ റോഥോങ്ങിലൂടെ തായ്‌ലൻഡ് സമനില നേടുകയായിരുന്നു. ഒട്ടേറെ അവസരങ്ങൾക്കും മികച്ച സേവുകൾക്കും ഒടുവിൽ 74-ാം മിനിറ്റിൽ തന്റെ ഇരട്ട ഗോൾ നേടി അങ്കിത ബസ്‌ഫോർ ഇന്ത്യയെ വിജയത്തിലെത്തിച്ചു.

ഒരേ പോയിന്റ് നിലയോടെയും ഗോൾ ഡിഫറെൻസോടെയും കൂടെ ഇറങ്ങിയ ഇരു ടീമിനും ഏഷ്യൻകപ്പ് എന്ന സ്വപ്‌നത്തിൽ എത്താൻ വിജയം അല്ലാതെ മറ്റൊന്നും മുന്നിൽ ഉണ്ടായിരുന്നില്ല. ആ സ്വപ്‌നത്തിലേക്ക് എത്തിച്ചേരാൻ അങ്കിതയുടെ ഇരട്ട ഗോൾ ഇന്ത്യയെ സഹായിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam