അന്താരാഷ്ട്ര ടി20യിൽ നിന്നുള്ള വിരമിക്കൽ തീരുമാനം ഒരു കാര്യത്തിനായി മാത്രം പിൻവലിക്കാം എന്ന് വിരാട് കോഹ്ലി.
2028ലെ ഒളിമ്പിക് സ്വർണ്ണ മെഡൽ ഫൈനലിൽ ഇന്ത്യ എത്തിയാൽ ഒരു മത്സരത്തിനായി ടി20യിൽ നിന്ന് വിരമിക്കൽ പിൻവലിക്കുന്നത് പരിഗണിച്ചേക്കുമെന്ന് വിരാട് കോഹ്ലി പറഞ്ഞു. 2024ലെ ടി20 ലോകകപ്പ് നേടിയതിന് ശേഷം ടി20യിൽ നിന്ന് മുൻ ഇന്ത്യൻ ക്യാപ്ടൻ വിരമിച്ചിരുന്നു.
'ഇന്ത്യ 2028ൽ ഒളിമ്പിക്‌സ് ഫൈനലിൽ എത്തിയാൽ, ആ ഒരു മത്സരത്തിനായി വിരമിക്കുന്നതിൽ നിന്ന് തിരിച്ചുവരുന്നത് ചിന്തിച്ചേക്കാം. ഒരു ഒളിമ്പിക് മെഡൽ നേടുന്നത് ഗംഭീരമായിരിക്കും,' വിരാട് പറഞ്ഞു.
ബാർബഡോസിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 2024 ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചുകൊണ്ട് കോഹ്ലിയും രോഹിത് ശർമ്മയും ടി20യിൽ നിന്ന് വിടപറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്