ലോഡ്‌സ്: വ്യാഴാഴ്ച ലോഡ്‌സിൽ തുടങ്ങുന്ന ഇന്ത്യയ്ക്ക് എതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ടീമിലേക്ക് പേസർ ഗസ് അറ്റ്കിൻസണെക്കൂടി ഉൾപ്പെടുത്തി ഇംഗ്‌ളണ്ട്.
മേയിൽ സിംബാബ്‌വേയ്ക്ക് എതിരായ മത്സരത്തിൽ പരിക്കേറ്റതിനെത്തുടർന്ന് വിശ്രമത്തിലായിരുന്നു അറ്റ്കിൻസൺ.
ആദ്യ രണ്ട് മത്സരങ്ങളിലേയും ഇംഗ്‌ളീഷ് പേസർമാരുടെ പ്രകടനത്തിൽ വിമർശനം ഉയർന്നതിനെത്തുടർന്നാണ് അറ്റ്കിൻസണെക്കൂടി ഉൾപ്പെടുത്തിയത്.
ഇംഗ്ലണ്ട് ടീം : ബെൻ ഡക്കറ്റ്,സാക്ക് ക്രാവ്‌ലി, ഒല്ലീ പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജാമീ സ്മിത്ത്, ബെൻ സ്റ്റോക്‌സ് (ക്യാപ്ടൻ), ക്രിസ് വോക്‌സ്, ബ്രണ്ടൻ കാഴ്‌സ്, ജോഷ് ടംഗ്, ഷൊയ്ബ് ബഷീർ, ജാമീ ഓവർടൺ, ഗസ് അറ്റ്കിൻസൺ, ജൊഫ്ര ആർച്ചർ, സാം കുക്ക്, ജേക്കബ് ബെഥേൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്