മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിക്കുകയാണ്.
നിഥിനും ശ്രീലീലയും അഭിനയിക്കുന്ന റോബിൻഹുഡ് എന്ന ചിത്രത്തിലെ അതിഥി വേഷത്തിലൂടെ ആണ് വാർണർ തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. വാർണറിന്റെ ഫസ്റ്റ് ലുക്ക് ഇന്ന് പുറത്തു വിട്ടു. സിനിമയുടെ ക്യാരക്ടർ പോസ്റ്റർ പങ്കുവെച്ച് വാർണർ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.
സിനിമയുടെ റിലീസ് തിയതി 2025 മാർച്ച് 28 ആണെന്നും നിതിനും ശ്രീലീലയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ കാമിയോ റോളിലാണ് അധികൃതർ സ്ഥിരീകരിച്ചു. സിനിമ പോസ്റ്റർ വാർണറും സോഷ്യൽ മീഡിയയിൽ പങ്കിട്ടു.
തെലുങ്ക് സിനിമയോടുള്ള അഭിനിവേശത്തിന് പേരുകേട്ട വാർണർ, തെലുങ്ക് ഗാനങ്ങൾ ഉൾക്കൊള്ളുന്ന സോഷ്യൽ മീഡിയ റീലുകൾ ചെയ്ത് മുമ്പ് വൈറക് ആയിട്ടുണ്ട്. ഐ.പി.എൽ മത്സരങ്ങൾക്കിടെ പുഷ്പ സ്റ്റൈൽ സെലിബ്രേഷൻ നടത്തിയതും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്